Whatsapp WHATSAPP
GET FREE CONSULTATION

Tag: Northwest Territories

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ പുതിയൊരു ജീവിതം തുടങ്ങാം

കാനഡയുടെ വടക്കുഭാഗത്തുള്ള വിസ്തൃതിയേറിയ ഒരു ടെറിട്ടറി അഥവാ ഭരണപ്രദേശമാണ് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്.  വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഈ പ്രദേശത്തിൻറെ തലസ്ഥാനം യെല്ലോനൈഫ്(Yellowknife) ആണ്. സുന്ദരമായ മഞ്ഞുകാലവും ദൈർഘ്യമേറിയ പകലുകളുള്ള വേനൽക്കാലവും ഈ സ്ഥലത്തിൻറെ പ്രത്യേകതയാണ്.

സ്കീയിങ്, ഐസ് ഫിഷിങ് എന്നീ മഞ്ഞുകാലവിനോദങ്ങൾക്ക് പേരുകേട്ട ഈ സ്ഥലത്ത് വേനൽക്കാലങ്ങളിൽ ആളുകൾ ക്യാംപിങ്, ഹൈക്കിങ്, കനോയിങ് എന്നീ വിനോദങ്ങളിലും ഏർപ്പെടുന്നു. വ്യത്യസ്തമായ ഭക്ഷണയിനങ്ങൾ പരീക്ഷിക്കുവാൻ സാധിക്കുന്ന അനവധി ബാറുകളും ഭക്ഷണശാലകളും ഇവിടെയുണ്ട്. ഇങ്ങനെ പലതരം വിനോദങ്ങൾക്കും സൗകര്യമുള്ള ഇവിടം ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് പ്രിയപ്പെട്ട ഒന്നാണ്.

Pnp finder

എന്തുകൊണ്ട്  നോർത്ത് വെസ്റ്റ് ടെറിറ്ററീസ്?

കുടിയേറ്റക്കാർക്ക് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ്  നോർത്ത് വെസ്റ്റ് ടെറിറ്ററീസ്. വിവിധ സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളോടുകൂടിയ ഉയർന്ന നിലവാരമുള്ള ഒരു ജീവിതമാണ് ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത്. ഒന്നാംകിട ആരോഗ്യസംരക്ഷണസംവിധാനങ്ങൾ, മികച്ച വിദ്യാഭ്യാസസമ്പ്രദായം, ജീവിതം ആസ്വദിക്കുവാനുള്ള ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളും തുടങ്ങിയവയെല്ലാം  നോർത്ത് വെസ്റ്റ് ടെറിറ്ററീസിൻറെ പ്രത്യേകതയാണ്. ഒട്ടനവധി തൊഴിലവസരങ്ങളുള്ള ഇവിടെ ശരാശരി കുടുംബവരുമാനവും കാനഡയിലെ മറ്റുപലഭാഗങ്ങളെയും അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് നിങ്ങളുടെ തൊഴിൽപരമായ വളർച്ചയ്ക്കും എന്തുകൊണ്ടും അനുയോജ്യമായ ഇടം നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ആണ്.

കുടിയേറ്റക്കാരോട് അങ്ങേയറ്റം സൗഹൃദപരമായ സമീപനമാണ് ഇവിടത്തെ ജനങ്ങൾക്കുള്ളത്. കൂടാതെ അവരവരുടെ വിശ്വാസവും സംസ്കാരവും തടസ്സങ്ങളില്ലാതെ തുടർന്നുകൊണ്ടുപോകുവാനും ഇവിടെ സാധിക്കും. അതിനാൽ തന്നെ വ്യത്യസ്തസാംസ്‌കാരികപശ്ചാത്തലമുള്ളവർ സൗഹാർദ്ദത്തോടെ സഹവസിക്കുന്ന ഒരിടമാണത്.

 നോർത്ത് വെസ്റ്റ് ടെറിറ്ററീസ് കുടിയേറ്റം

വിദഗ്ധതൊഴിലാളികൾക്ക് നോർത്ത് വെസ്റ്റ് ടെറിട്ടറീസിൽ സ്ഥിരതാമസമാക്കുന്നതിനുള്ള മാർഗ്ഗമാണ് എംപ്ലോയർ-ഡ്രിവൺ സ്ട്രീം. ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള കനേഡിയൻ പൗരനോ സ്ഥിരതാമസക്കാരനോ ആയ ഉദ്യോഗാർഥിയെ ലഭിക്കാത്തപക്ഷം ഒരു വിദേശതൊഴിലാളിയെ നിയമിക്കാൻ ഇവിടത്തെ തൊഴിൽദായകർക്ക് അനുവാദം നൽകുന്ന പദ്ധതിയാണ് ഇത്. ഇത്തരത്തിൽ തൊഴിൽവാഗ്ദാനം ലഭിക്കുന്ന തൊഴിലാളി കാനഡയിൽ സ്ഥിരതാമസത്തിനും അർഹത നേടുന്നു.

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു വിദേശതൊഴിലാളിക്ക് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് കുടിയേറ്റപദ്ധതിയിലൂടെ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാൻ ഇവിടെയുള്ള തൊഴിൽദായകനിൽ നിന്നും ഒരു തൊഴിൽവാഗ്ദാനം ലഭിച്ചിരിക്കണം എന്നതാണ്. അതല്ലാതെ അർഹരായ കുടിയേറ്റക്കാരെ നേരിട്ട് ശുപാർശ ചെയ്യുകയോ വിദേശതൊഴിലാളികൾക്ക് ഇവിടേക്ക് കുടിയേറുവാനായി താത്പര്യമറിയിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുകയോ ചെയ്യുന്ന രീതി ഇവിടെയില്ല. ഇവിടേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ തൊഴിൽ വെബ്‌സൈറ്റുകളിലൂടെ ജോലിക്കായി അപേക്ഷിക്കുകയും ജോലിവാഗ്ദാനം ലഭിച്ചതിനുശേഷം കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.

നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എംപ്ലോയർ-ഡ്രിവൺ സ്ട്രീം: ഉപവിഭാഗങ്ങൾ

സ്‌കിൽഡ് വർക്കേഴ്സ് 

ഉയർന്ന വിദ്യാഭ്യാസവും വിദഗ്‌ധപരിശീലനവും ആവശ്യമുള്ള തൊഴിലുകൾക്കായി അർഹരായ സ്വദേശി തൊഴിലാളികളുടെ അഭാവത്തിൽ വിദേശതൊഴിലാളികളെ നിയമിക്കാൻ തൊഴിൽദായകരെ സഹായിക്കുന്നതാണ് സ്‌കിൽഡ് വർക്കർ കാറ്റഗറി. ഇതിനുകീഴിൽ യോഗ്യത നേടുവാൻ നിർദിഷ്ട ജോലി ചെയ്യുവാൻ ആവശ്യമായ വിദ്യാഭ്യാസയോഗ്യതയും തൊഴിൽപരിചയവും പരിശീലനവും തനിക്കുണ്ടെന്ന് ഉദ്യോഗാർത്ഥി തെളിയിക്കണം.കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനാവശ്യമായ ടെസ്റ്റ് റിസൾട്ടുകളും ഹാജരാക്കണം. 

ക്രിട്ടിക്കൽ ഇമ്പാക്റ്റ് വർക്കർ 

തുടക്കക്കാർക്കുള്ള ജോലി  ഒഴിവുകൾ നികത്താൻ അർഹരായ സ്വദേശി തൊഴിലാളികളുടെ അഭാവത്തിൽ വിദേശതൊഴിലാളികളെ നിയമിക്കാൻ തൊഴിൽദായകരെ സഹായിക്കുന്നതാണ് ക്രിട്ടിക്കൽ ഇമ്പാക്റ്റ് വർക്കർ സ്ട്രീം. ഇതിനു യോഗ്യതനേടുവാൻ വിദേശജോലിക്കാർ അതേ  സ്ഥാനത്ത് കുറഞ്ഞത് ആറുമാസമെങ്കിലും അതേ തൊഴിൽദായകനുകീഴിൽ ജോലിചെയ്തിട്ടുണ്ടായിരിക്കണം. അവരുടെ താത്കാലിക വർക്ക് പെർമിറ്റിൻറെ നിബന്ധനകൾ പാലിച്ചിട്ടുമുണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനാവശ്യമായ പരീക്ഷാഫലങ്ങളും സമർപ്പിക്കണം.

എക്സ്പ്രസ് എൻട്രി കാറ്റഗറി

എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ള വിദഗ്ധതൊഴിലാളികൾക്ക് എക്സ്പ്രസ് എൻട്രി കാറ്റഗറി വഴി നോർത്ത് വെസ്റ്റ് ടെറിട്ടറീസിൽ സ്ഥിരതാമസമാക്കുവാൻ സാധിക്കും. ഈ കാറ്റഗറിക്ക് കീഴിൽ യോഗ്യത നേടുന്നവരുടെ സ്ഥിരതാമസത്തിനായുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാകുന്നു. എക്സ്പ്രസ് എൻട്രിയിൽ  600 പോയന്റുകൾ കൂടുതൽ ലഭിക്കുകയും ചെയ്യും.

ഈ കാറ്റഗറിക്ക് കീഴിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

  • കാനഡയുടെ എക്സ്പ്രസ് എൻട്രിക്കാവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കണം 
  • എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടായിരിക്കണം 
  • ജോബ് സീക്കർ വാലിഡേഷൻ കോഡ് ഉണ്ടായിരിക്കണം 
  • സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിൽ ആവശ്യമായ യോഗ്യതകൾ നേടിയിരിക്കണം 

അതുപോലെ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഭാഷാപ്രാവീണ്യം ഉണ്ടായിരിക്കുകയും അത് തെളിയിക്കാൻ ആവശ്യമായ പരീക്ഷാഫലങ്ങൾ ഹാജരാക്കുകയും വേണം.

സാധാരണ ഗതിയിൽ നോർത്ത് വെസ്റ്റ് ടെറിട്ടറിയിലെ ഒരു തൊഴിൽദായകനിൽ നിന്നും തൊഴിൽവാഗ്ദാനം ലഭിച്ചാലാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനാകുക. എന്നാൽ എക്സ്പ്രസ്സ് എൻട്രി വഴിയും  ഇവിടെ സ്ഥിരതാമസമാക്കാൻ സാധിക്കും. നോർത്ത് വെസ്റ്റ് ടെറിട്ടറിയെപ്പറ്റിയും കാനഡയിലേക്ക് കുടിയേറുന്നതിനെപ്പറ്റിയും കൂടുതൽ അറിയുവാനും എല്ലാ വിധ സഹായങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/2UoKIJa

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Start a brand new life in Canada’s Northwest Territories!

The Northwest Territories, situated in the northern part of Canada, are a vast and picturesque territory with its capital in Yellowknife. Despite its small population, it offers stunning winters and summers characterized by extended daylight hours. Learn about Northwest Territories migration opportunities and their unique appeal for those seeking a new beginning.

The Northwest Territories is known for winter leisure activities such as skiing and ice fishing. During summers, people here spend their free time indulging in activities such as camping, hiking, and canoeing. The place has various bars and restaurants where you can try different cuisines. All these make the Northwest Territories a much-loved place. With such vibrancy and vivacity, the Northwest Territories is also a great place to bring up your children.

Why the Northwest Territories?

The Northwest Territories is the best place for migrants to start a new life with their families. This place offers high standards of living with all social security benefits. High-class healthcare systems, a sophisticated education system, many facilities to enjoy life, and various other factors make the Northwest Territories a great place to live. The place also has vast career opportunities, and the median family income here is much higher compared to many other parts of Canada. So the Northwest Territories is a great destination for your career growth as well.

The people here have a highly welcoming and friendly attitude towards immigrants. Here, people from different cultural and religious backgrounds follow their customs and lifestyles without interruption. It makes the Northwest Territories a wonderful place where people with different cultural identities live together peacefully.

Migrating to Northwest Territories

The employer-driven stream is the pathway for skilled workers to migrate to the Northwest Territories. If an employer has a vacancy for which they cannot find a qualified candidate who is a Canadian citizen or permanent resident, they may hire a skilled foreign skilled worker through the Stream. Normally, for a candidate to apply to live permanently in the Northwest Territories, they must first obtain a job offer from a Northwest Territories employer. The Northwest Territories does not have a system to directly nominate eligible candidates. Neither of the candidates can submit Expressions of Interest to permanently move to the Northwest Territories. If you want to migrate to the Northwest Territories, you must first apply for a job here through prominent job sites. Once you obtain a job offer, you may apply for permanent residence in Canada and move to the Northwest Territories.

Sub-categories under Northwest Territories Employer-driven Stream

Skilled Workers

The Skilled Workers category allows employers in the Northwest Territories to hire a foreign worker if they are unable to find an eligible candidate who is a Canadian resident/citizen to fill a vacancy. The candidate must prove that they have the education, qualifications, work experience, and training to fulfill the responsibilities of their job. They must have work experience of at least one year and the required level of proficiency in English or French.

Critical Impact Worker

The Critical Impact Worker stream allows Northwest Territories employers to hire foreign workers for entry-level jobs in the absence of eligible workers who are Canadian citizens/residents. To be eligible under this category, the candidate must have worked for at least six months in the same position under the same employer. They must also have fulfilled the conditions of the temporary work permit. Further, they must submit the results of recognized language tests to prove the required level of proficiency in English or French.

Express Entry category

Those candidates who have an Express Entry profile may move to the Northwest Territories through the Express Entry system. The applications under this category are processed in a speedy manner, and the candidates receive an extra 600 immigration points under the category.

To be eligible under the Express Entry category, the candidate must meet the following eligibility criteria:

  • Fulfill the eligibility criteria for Canada Express Entry
  • Have an active Express Entry profile
  • Have a job seeker validation code
  • Meet the eligibility criteria under the Skilled Worker Stream

The candidate must also have proficiency in English or French, which must be demonstrated by the results of recognized language tests.

Normally, a candidate can apply to move permanently to the Northwest Territories only if they receive a job offer from an employer here. But candidates may also be admitted here for permanent residence through the Express Entry system. Contact us for professional support and more information on Northwest Territories and Canada migration.

For more details:

WhatsApp : bit.ly/2UoKIJa

Contact : +91-422-4980255 (India) or +971-42865134 (Dubai)

Email : inquiry@canapprove.com