Whatsapp WHATSAPP
GET FREE CONSULTATION

കാനഡയിൽ സുന്ദരമായ ഒരു ഭാവി ഇതാ നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്

കാനഡ ഇമിഗ്രേഷൻ

ഉയർന്ന ജീവിതനിലവാരം, ഒട്ടനവധി തൊഴിലവസരങ്ങൾ, സുന്ദരമായ ഭൂപ്രകൃതി. എന്തുകൊണ്ടും വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങൾ ആഗ്രഹിക്കുന്നവരുടെ സ്വപ്നഭൂമിയാണ് കാനഡ. എല്ലാറ്റിലുമുപരി അവിടേക്ക് കുടിയേറുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അവർക്ക് സുന്ദരവും സുരക്ഷിതവുമായ ഒരു ജീവിതം ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നാട്. കാനഡയുടെ ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നയങ്ങളും നിലപാടുകളും അവിടേയ്ക്ക് കുടിയേറുന്നവർക്ക് തീർത്തും അനുകൂലമാണ്. മാത്രമല്ല, അമേരിക്ക കുടിയേറ്റനിയമങ്ങൾ കൂടുതൽ കർശനമാക്കിയ പശ്ചാത്തലത്തിൽ വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെയും വിദേശത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും പ്രിയപ്പെട്ട രാജ്യമായി കാനഡ മാറിക്കഴിഞ്ഞു. കാനഡ ഇമിഗ്രേഷൻ അനുഭവപ്പെടുന്നവരുടെ സ്വപ്നഭൂമിയായി അറിയിക്കാന് ഇതുവരെ അനാവശ്യം അല്ല.

കാനഡ കുടിയേറ്റത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കാനഡയിൽ ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയാണ് അധികാരത്തിൽ വന്നത്. ലിബറൽ പാർട്ടിയുടെ കഴിഞ്ഞ ഭരണകാലത്ത് കുടിയേറ്റക്കാർക്കും വിദേശവിദ്യാർത്ഥികൾക്കും ഗുണകരമായ ഒട്ടനവധി തീരുമാനങ്ങൾ ട്രൂഡോ ഗവൺമെൻറ് എടുത്തിരുന്നു. തുടർന്നും കുടിയേറ്റക്കാർക്ക് അനുകൂലമായ പലതീരുമാനങ്ങളും പുതിയ ലിബറൽ ഗവൺമെൻറ് കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. ലിബറൽ പാർട്ടിയായാലും എതിരാളികളായ കൺസർവേറ്റിവ് പാർട്ടി ആയാലും കാനഡയുടെ സാമ്പത്തികവളർച്ചയ്ക്കും സാമൂഹികവികാസത്തിനും കുടിയേറ്റം അവശ്യമാണ് എന്ന നിലപാടാണ് ഇരുവിഭാഗത്തിനും.

Canada CRS Calculator

തെരഞ്ഞെടുപ്പിൻറെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന പല വാഗ്ദാനങ്ങളും ലിബറൽ പാർട്ടി നൽകിയിട്ടുണ്ട്. ഘട്ടംഘട്ടമായി കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ആവശ്യമായ അളവിൽ ഉയർതുന്നതാണ് അതിലൊന്ന്. കാനഡയിലേക്ക് കുടിയേറുന്നവർക്ക് പൗരത്വത്തിനു അപേക്ഷിക്കുന്നതിനുള്ള ഫീസ് എടുത്തുകളയുന്നതാണ് മറ്റൊന്ന്.നിലവിൽ 630 ഡോളറാണ് പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഫീസ്.

കുറഞ്ഞ ജനസംഖ്യയും വിദഗ്ധതൊഴിലാളികളുടെ ദൗർലഭ്യവും നേരിടുന്ന കാനഡ രാജ്യത്തേക്ക് കുടിയേറുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ സ്കൂൾവിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പെൻഷൻ എന്നിങ്ങനെ പല ആനുകൂല്യങ്ങളും കൂടാതെ ഒരു കനേഡിയൻ പൗരന്റെ എതാണ്ടെല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

കാനഡയുടെ നിലവിലെ കുടിയേറ്റപദ്ധതി അനുസരിച്ച് 2021 ആകുമ്പോഴേക്കും വർഷത്തിൽ 350000 പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനാണ് കാനഡയുടെ തീരുമാനം.ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള 2022 വരെയുള്ള കുടിയേറ്റപദ്ധതിയിലും ഏതാണ്ട് അത്ര തന്നെയോ അതിൽ കൂടുതലോ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനാണ് സാധ്യത.

പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകളും കാനഡ കുടിയേറ്റവും

വിദഗ്ധതൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറാൻ ഒട്ടനവധി മാർഗ്ഗങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും ജനപ്രിയമായത് വിദഗ്ധതൊഴിലാളികൾക്ക് വേണ്ടിയുള്ള കാനഡയുടെ എക്സ്പ്രസ് എൻട്രി പ്രോഗ്രാം ആണ്. എന്നാൽ താരതമ്യേന ഉയർന്ന മാനദണ്ഡങ്ങളാണ് ഈ പ്രോഗ്രാമിനുള്ളത് എന്നതുകൊണ്ടുതന്നെ പലർക്കും ഈ മാർഗ്ഗത്തിലൂടെ കാനഡയിൽ സ്ഥിരതാമസം നേടാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് അവരുടെ കാനഡാ സ്വപ്നം യാഥാർഥ്യമാക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ആണ്. കാനഡയിലെ ഓരോ പ്രൊവിൻസിനും പ്രത്യേകം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ഉണ്ട്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട പ്രൊവിൻസിൻറെ നോമിനീ പ്രോഗ്രാം വഴി കുടിയേറ്റത്തിന് അപേക്ഷിക്കാം. എക്സ്പ്രസ്സ് എൻട്രി ഡ്രോകളിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ അത്രയും കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ(കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ യോഗ്യതകൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അളക്കുന്നതിനുള്ള സംവിധാനം) ആവശ്യമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.

പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിൻസും അവരുടെ സാമ്പത്തികപുരോഗതിക്ക് സഹായകമായ തരത്തിലുള്ള തൊഴിൽവൈദഗ്ദ്യം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുള്ള വിദേശികളെ കാനഡയിൽ സ്ഥിരതാമസത്തിന് ശുപാർശ ചെയ്യുന്നു. ഓരോ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനും വ്യത്യസ്ത മാനദണ്ഡങ്ങൾ ആണുള്ളത്. അതുപോലെ വിദഗ്ധ തൊഴിലാളികൾ, കുടുംബാംഗങ്ങൾ, കാനഡയിൽ പഠിച്ച വിദേശവിദ്യാർത്ഥികൾ, ബിസിനസ്സുകാർ ഇവർക്കെല്ലാം വെവ്വേറെ സ്ട്രീമുകളും കാറ്റഗറികളും ഉണ്ട്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം ഏതെന്ന് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക

താഴെപ്പറയുന്ന കനേഡിയൻ പ്രൊവിൻസുകൾക്കും ടെറിറ്ററികൾക്കും നോമിനീ പ്രോഗ്രാമുകൾ ഉണ്ട്:

കാനഡയിൽ നിങ്ങൾക്കും കുടുംബത്തിനും നല്ലൊരു ഭാവി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇന്നുതന്നെ ആരംഭിക്കാം. ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കാനഡയിലേക്ക് പറക്കാൻ കാനപ്രൂവിന് നിങ്ങളെ സഹായിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക്:

വാട്സ്ആപ്പ്: https://bit.ly/2pyGykM

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now