Whatsapp WHATSAPP
GET FREE CONSULTATION

ആൽബെർട്ടയിൽ അവസരങ്ങൾ അനവധി!

ലോകമെമ്പാടും നിന്നുള്ള കുടിയേറ്റക്കാർ കാനഡയിൽ പ്രധാനമായും താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആൽബെർട്ട. ശക്തമായ സമ്പദ് വ്യവസ്ഥ, അനവധി തൊഴിലവസരങ്ങൾ, അതിസുന്ദരമായ ഭൂപ്രകൃതി തുടങ്ങിയവയൊക്കെ ആൽബെർട്ട എന്ന കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയങ്കരമാക്കുന്നു.

കാനഡയിലെ രണ്ടു പ്രധാന പട്ടണങ്ങളായ കാൽഗരി, എഡ്മൺടൺ എന്നിവ ആൽബെർട്ട പ്രവിശ്യയിലാണ് ഉള്ളത്. പ്രകൃതിവാതകം, എണ്ണ, കൽക്കരി, ധാതുക്കൾ തുടങ്ങിയ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ആൽബെർട്ട കാനഡയുടെ ഊർജ്ജപ്രവിശ്യ എന്നാണ് അറിയപ്പെടുന്നത്.

അതിവേഗം വളരുന്ന ആൽബെർട്ടയുടെ സാങ്കേതികവ്യവസായരംഗം വിദഗ്ധരും വിദ്യാസമ്പന്നരുമായ വിദേശതൊഴിലാളികൾക്ക് അനവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആൽബെർട്ട സ്വദേശികൾക്കായി തൊഴിലുകൾ സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിവുള്ള വിദേശിസംരംഭകർക്കും ഇവിടേക്ക്കുടിയേറുന്നതിനായി അനുകൂലസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആൽബർട്ടയുടെ ഭരണാധികാരികൾ ശ്രദ്ധാലുക്കളാണ്. ആൽബെർട്ടയിൽ പുതുതായി വരുന്ന കുടിയേറ്റക്കാർക്ക് പ്രവിശ്യയിലെ ജീവിതരീതികളുമായി അതിവേഗം ഇണങ്ങിച്ചേരുന്നതിന് സഹായിക്കുന്ന ഒട്ടനവധി പദ്ധതികൾ ആൽബെർട്ട ഗവൺമെൻറ് ഒരുക്കിയിട്ടുണ്ട്.  ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാനായി അവിദഗ്ധതൊഴിലാളികളെയും ആൽബെർട്ട ആകർഷിക്കുന്നു.

കുറഞ്ഞ തൊഴിലില്ലായ്മാനിരക്കാണ് ആൽബെർട്ടയുടെ ഒരു പ്രധാന ആകർഷണം. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ, കുറഞ്ഞ നികുതി, ഉയർന്ന വളർച്ചാനിരക്കുള്ള സമ്പദ്ഘടന, മികച്ച ജീവിതസാഹചര്യങ്ങൾ ഇവയെല്ലാമാണ് കുടിയേറ്റക്കാരെ  ആൽബെർട്ടയിലേക്കാകർഷിക്കുന്ന മറ്റു പ്രധാനഘടകങ്ങൾ.

 

ആൽബെർട്ട പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം

 

എല്ലാ വർഷവും ഒരുനിശ്ചിത എണ്ണം കുടിയേറ്റക്കാരെ പ്രവിശ്യയിൽ സ്ഥിരതാമസത്തിന് ക്ഷണിക്കാൻ കാനഡയുടെ കേന്ദ്രഗവണ്മെന്റ് ആൽബെർട്ടക്ക് അധികാരം നൽകിയിട്ടുണ്ട്. കേന്ദ്രഗവണ്മെന്റുമായി സഹകരിച്ച് ആൽബർട്ടയുടെ വികസനത്തിന് സഹായകമായ കഴിവുകളുള്ള വിദഗ്ധതൊഴിലാളികളെ പ്രവിശ്യയിലേക്ക് ആകർഷിക്കുന്നത് ആൽബെർട്ട ഇമ്മിഗ്രന്റ് നോമിനീ പ്രോഗ്രാം(എ ഐ എൻ പി) വഴിയാണ്. ഇതിനു കീഴിൽ മൂന്നു പ്രധാന കുടിയേറ്റപരിപാടികൾ ഉണ്ട്.

 

 

എന്നിവയാണ് അവ.

 

ആൽബെർട്ട എക്സ്പ്രസ്സ്എൻട്രി സ്ട്രീം

 

എക്സ്പ്രസ് എൻട്രിയിൽ പ്രൊഫൈൽ രെജിസ്റ്റർ ചെയ്തവർക്ക് ആൽബർട്ടയുടെ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കുവാനുള്ള വഴിയാണ് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം. എക്സ്പ്രസ് എൻട്രി പൂളിൽ നിന്നും യോഗ്യരായ വ്യക്തികളെ തെരഞ്ഞെടുത്ത് പ്രൊവിഷ്യൽ നോമിനേഷനായി അപേക്ഷിക്കുവാൻ ആൽബെർട്ട പ്രവിശ്യ ക്ഷണിക്കുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടാൻ കുറഞ്ഞത് 300 കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്റ്റം(സി ആർ എസ്) സ്‌കോർ പോയന്റുകളെങ്കിലും ഉണ്ടായിരിക്കണം.

ആൽബെർട്ടയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ജോലി, പ്രവിശ്യയിലെ തൊഴിൽ പരിചയം, ആൽബെർട്ടയിലെ ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിൽനിന്നും ലഭിച്ച ബിരുദം, ആൽബെർട്ടയിൽ സ്ഥിരതാമസമാക്കിയ അടുത്ത ബന്ധു ഇവയിൽ ഏതെങ്കിലും ഒന്നുള്ളവർക്ക് ആൽബെർട്ടയുടെ ക്ഷണം ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്.

ഈ ക്ഷണം സ്വീകരിച്ച് ആൽബെർട്ടയുടെ ശുപാർശക്കായി അപേക്ഷിക്കുകയും അത് നേടുന്നതിൽ വിജയിക്കുകയും ചെയ്യുന്നവർക്ക് 600 സി ആർ എസ് സ്‌കോർ പോയന്റുകൾ അധികമായി ലഭിക്കുന്നു. ഇത് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനായുള്ള കേന്ദ്രഗവൺമെന്റിനെ ക്ഷണം ലഭിക്കുന്നതിന് അവരെ സഹായിക്കുന്നു.

 

ആൽബെർട്ട ഓപ്പർച്യുണിറ്റി സ്ട്രീം

 

കാനഡയിലെ താൽക്കാലികതാമസക്കാരനായ, അർഹമായ ഒരു തൊഴിലിൽ താൽക്കാലിക വർക്ക് പെർമിറ്റ് ഉള്ള,  ഇംഗ്ലീഷിലോ ഫ്രെഞ്ചിലോ കാനഡ ലാംഗ്വേജ് ബെഞ്ച്മാർക്ക്(സി എൽ ബി) 4നു സമം ഭാഷാപ്രാവീണ്യമുള്ള ഒരു വ്യക്തിക്ക് ഈ സ്ട്രീം വഴി ആൽബെർട്ടയുടെ പ്രൊവിൻഷ്യൽ നോമിനേഷനുവേണ്ടി അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കണമെങ്കിൽ ഒരു സ്ഥിരംജോലിക്കായുള്ള വാഗ്ദാനം കൂടി ആൽബെർട്ടയിലെ ഒരു തൊഴിൽദായകനിൽ നിന്നും അപേക്ഷകന്/അപേക്ഷകക്ക് ലഭിച്ചിരിക്കണം.

 

സെൽഫ്എംപ്ലോയ്ഡ് ഫാർമർ സ്ട്രീം

 

കൃഷിയെപ്പറ്റി അറിവും അനുഭവസമ്പത്തും കുറഞ്ഞത് $500,000നു സമം ആസ്തിയും അത്രതന്നെ ആൽബെർട്ടയിൽ നിക്ഷേപം നടത്താനുള്ള കഴിവുമുള്ളവർക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം.

 

ആൽബെർട്ടയിൽ സ്ഥിരതാമസമാക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ താല്പര്യമുണ്ടോ? ക്യാനപ്പ്രൂവിന്റെ വിദഗ്ധ ഉപദേശകർക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും കാനഡ കുടിയേറ്റം സംബന്ധിച്ച സഹായങ്ങൾക്കുമായി ഞങ്ങളെ ബന്ധപ്പെടുക

 

വാട്സ്ആപ്പ്: http://bit.ly/alberta_migrate

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

 

 

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now