Whatsapp WHATSAPP
GET FREE CONSULTATION

എഞ്ചിനീയര്‍മാര്‍ക്ക് കാനഡയിലേക്കു കുടിയേറാന്‍ അവസരം

Engineers Jobs Canada

സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയുള്ള ഒരു രാജ്യമാണ് കാനഡ. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ എഞ്ചിനീയര്‍മാര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആധുനിക കാലത്തിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും നിലനിര്‍ത്തുന്നതിനും എഞ്ചിനിയര്‍മാര്‍ കൂടിയേ തീരൂ. താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ട എഞ്ചിനീയര്‍മാര്‍ക്കു കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ അവസരങ്ങളുണ്ട്:

  •       സിവില്‍ എഞ്ചിനിയര്‍മാര്‍
  •       മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍
  •       ഏറോസ്പേസ് എഞ്ചിനീയര്‍മാര്‍
  •       കെമിക്കല്‍ എഞ്ചിനീയര്‍മാര്‍
  •       കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍

Canada CRS point

കാനഡയില്‍ വിദഗ്ധതൊഴിലാളികള്‍ ദുര്‍ലഭമായതിനാല്‍ അവിടേക്കു കുടിയേറുന്ന യോഗ്യരായ എഞ്ചിനീയര്‍മാര്‍ക്ക് അനവധി അവസരങ്ങള്‍ ഉണ്ട് എന്നു മാത്രമല്ല, അവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുവാന്‍ ഇവിടത്തെ തൊഴില്‍ദായകര്‍ സന്നദ്ധരുമാണ്. കാനഡയില്‍ എഞ്ചിനീയര്‍മാരുടെ വാര്‍ഷികവരുമാനം 50000 ഡോളറിനും 300000 ഡോളറിനും ഇടയിലാണ്. സീനിയോരിറ്റിക്കനുസരിച്ചു ശമ്പളവും വര്‍ദ്ധിക്കും എന്നതിനാല്‍ എത്രവേഗം ഇവിടെ ഒരു കരിയര്‍ ആരംഭിക്കുന്നുവോ അത്രയധികം യുവാക്കളായ എഞ്ചിനീയര്‍മാര്‍ക്ക് അവസരങ്ങളും പ്രയോജനങ്ങളും വര്‍ദ്ധിക്കും.

 

സൗജന്യ ആരോഗ്യസേവനം, കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അടിസ്ഥാനവിദ്യാഭ്യാസം തുടങ്ങിയ അനവധി ആനുകൂല്യങ്ങളും കാനഡയില്‍ സ്ഥിരതാമസമാക്കുമ്പോള്‍ ലഭിക്കുന്നു. കൂടാതെ, എഞ്ചിനീയര്‍മാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ഉള്ളതിനാല്‍ ഇഷ്ടമുള്ള പ്രോവിന്‍സ് തെരഞ്ഞെടുക്കുവാനും സാധിക്കും.

കുടിയേറ്റമാര്‍ഗങ്ങള്‍

കാനഡയിലെ പല സാമ്പത്തികമേഖലകളിലും വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യമുണ്ട്. എഞ്ചിനീയര്‍മാര്‍ക്ക് കാനഡയിലേക്കു കുടിയേറുവാന്‍ പ്രധാനമായും രണ്ടു മാര്‍ഗങ്ങളാണുള്ളത്. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും എക്സ്പ്രസ് എന്‍ട്രിയും.

പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം

വിവിധ കനേഡിയന്‍ പ്രവിശ്യകളുടെ വ്യത്യസ്തകുടിയേറ്റ പദ്ധതികളില്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയിലേക്കു കുടിയേറാന്‍ അവസരങ്ങളുണ്ട്.

പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാര്‍ക്ക് അവസരമുള്ള ചില കുടിയേറ്റപദ്ധതികള്‍ താഴെക്കൊടുക്കുന്നു:

ആല്‍ബെര്‍ട്ട

  •       ആല്‍ബെര്‍ട്ട ഒപ്പോര്‍ച്ചുനിറ്റി സ്ട്രീം
  •       ആല്‍ബെര്‍ട്ട എക്സ്പ്രസ് എന്‍ട്രി സ്ട്രീം

ബ്രിട്ടീഷ് കൊളംബിയ

  •       ബിസി പി‌എന്‍പി ടെക് പൈലറ്റ്
  •       എക്സ്പ്രസ് എന്‍ട്രി ബ്രിട്ടീഷ് കൊളംബിയ

ഒന്‍റാറിയോ

  •       ഒന്‍റാറിയോ എക്സ്പ്രസ് എന്‍ട്രി ഹ്യൂമന്‍ കാപ്പിറ്റല്‍ പ്രയോരിറ്റീസ് സ്ട്രീം
  •       ഇന്‍-ഡിമാന്‍ഡ് സ്കില്‍സ് സ്ട്രീം

മാനിറ്റോബ

  •       സ്കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ
  •       സ്കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ്

 

ന്യൂ ബ്രന്‍സ്വിക്ക്

  •       എക്സ്പ്രസ് എന്‍ട്രി ലേബര്‍ മാര്‍ക്കറ്റ് സ്ട്രീം
  •       സ്കില്‍ഡ് വര്‍ക്കേഴ്സ് വിത്ത് എംപ്ലോയര്‍ സപ്പോര്‍ട്ട്

ന്യൂ ഫൌണ്ട്ലാന്‍ഡ് ആന്ഡ് ലാബ്രഡോര്‍

  •       ന്യൂ ഫൌണ്ട്ലാന്‍ഡ് ആന്ഡ് ലാബ്രഡോര്‍ എക്സ്പ്രസ് എന്‍ട്രി സ്കില്‍ഡ് വര്‍ക്കര്‍
  •       സ്കില്‍ഡ് വര്‍ക്കര്‍ കാറ്റഗറി

നോവാ സ്കോഷ്യ

  •       നോവ സ്കോഷ്യ ഡിമാന്‍ഡ്: എക്സ്പ്രസ് എന്‍ട്രി
  •       നോവാ സ്കോഷ്യ എക്സ്പ്രസ് എന്‍ട്രി ലേബര്‍ മാര്‍ക്കറ്റ് പ്രയോരിറ്റീസ്
  •       സ്കില്‍ഡ് വര്‍ക്കര്‍ സ്ട്രീം (സ്കില്‍ഡ് വര്‍ക്കേഴ്സ് പാത്ത് വേ)

നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്

  •       നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്- എക്സ്പ്രസ് എന്‍ട്രി സ്ട്രീം
  •       സ്കില്‍ഡ് വര്‍ക്കര്‍ സ്ട്രീം
  •       ക്രിട്ടിക്കല്‍ ഇംപാക്റ്റ് വര്‍ക്കര്‍ സ്ട്രീം

സസ്കാച്ചുവന്‍

  •       ഇന്‍റര്‍നാഷണല്‍ സ്കില്‍ഡ് വര്‍ക്കര്‍- എംപ്ലായ്മെന്‍റ് ഓഫര്‍
  •       ഇന്‍റര്‍നാഷണല്‍ സ്കില്‍ഡ് വര്‍ക്കര്‍- ഒക്ക്യുപ്പേഷന്‍സ് ഇന്‍-ഡിമാന്‍ഡ്
  •       ഇന്‍റര്‍നാഷണല്‍ സ്കില്‍ഡ് വര്‍ക്കര്‍- സസ്കാച്ചുവാന്‍ എക്സ്പ്രസ് എന്‍ട്രി

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍റ്

  •       പിഇഐ പിഎന്‍പി എക്സ്പ്രസ് എന്‍ട്രി
  •       സ്കില്‍ഡ് വര്‍ക്കര്‍ സ്ട്രീം
  •       ക്രിറ്റിക്കല്‍ വര്‍ക്കര്‍ സ്ട്രീം

യുകോണ്‍

  •       യുകോണ്‍ എക്സ്പ്രസ് എന്‍ട്രി
  •       സ്കില്‍ഡ് വര്‍ക്കര്‍
  •       ക്രിട്ടിക്കല്‍ ഇംപാക്റ്റ് വര്‍ക്കര്‍

Canada Pnp-finder

എക്സ്പ്രസ് എന്‍ട്രി സ്ട്രീം

എഞ്ചിനീയര്‍മാര്‍ വിദഗ്ധതൊഴിലാളികളുടെ വിഭാഗത്തില്‍ പെടുന്നതിനാല്‍ എക്സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലെ വിവിധ പ്രോഗ്രാമുകള്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാവുന്നതാണ്, പ്രത്യേകിച്ചും ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴി. എക്സ്പ്രസ് എന്‍ട്രി അപേക്ഷിക്കുവാന്‍ ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ റജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.

അതില്‍ നിങ്ങളുടെ വിദ്യാഭ്യാസം, പ്രായം, തൊഴില്‍പരിചയം, ഭാഷാപ്രാവീണ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ യോഗ്യതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രൊഫൈലിനും ഒരു കോംപ്രഹെന്‍സിവ് റാങ്കിങ് സിസ്റ്റം സ്കോര്‍(CRS) നല്‍കുന്നു. കൂടുതല്‍ സ്കോര്‍ ഉള്ളവര്‍ക്ക് എക്സ്പ്രസ് എന്‍ട്രി ഡ്രോ വഴി കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാന്‍ അവസരം ലഭിക്കുന്നു.

എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ കാനപ്പ്രൂവിലെ കാനഡാകുടിയേറ്റ വിദഗ്ധരുമായി സംസാരിക്കൂ. 

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സ്ആപ്പ്: bit.ly/PR-VISA

ഫോൺ+91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: helpdesk@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now