കാനഡയില്‍ വളരെയധികം സാധ്യതകളുള്ള ഒരു തൊഴില്‍മേഖലയാണ് നഴ്സിങ്. കനേഡിയന്‍ നാഷണല്‍ ഒക്യുപ്പേഷന്‍ കോഡ് (NOC) 3012-നു കീഴിലാണ് നഴ്സിങ് എന്ന തൊഴില്‍ വരുന്നത്. യോഗ്യതയുള്ള നഴ്സുമാര്‍ക്ക് ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴിയോ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വഴിയോ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
കാനഡയിലെ ആശുപത്രികള്‍, ആരോഗ്യസേവന സംവിധാനങ്ങള്‍, റിഹാബിലിറ്റേഷന്‍ സെന്ററുകൾ, ക്ലിനിക്കുകള്‍, കമ്യൂണിറ്റി സെന്ററുകള്‍, ആരോഗ്യമേഖലയിലെ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ നഴ്സുമാര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങളുണ്ട്.
അടിസ്ഥാനയോഗ്യതകള്‍
നഴ്സുമാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ ചില യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം രാജ്യത്തു അംഗീകൃത നഴ്സ് ആയി പ്രവര്‍ത്തിച്ച പരിചയം അവര്‍ക്കുണ്ടായിരിക്കണം. അതുപോലെ അപേക്ഷകര്‍ അവരുടെ സ്വന്തം രാജ്യത്തുനിന്നും നേടിയ വിദ്യാഭ്യാസയോഗ്യതകള്‍ കാനഡയിലെ സമാനമായ യോഗ്യതകള്‍ക്കു തത്തുല്യമായിരിക്കണം. കാനഡയിലെ ഒരു പ്രത്യേക പ്രവിശ്യയില്‍ നഴ്സ് ആയി ജോലി ചെയ്യുന്നതിന് അവിടെയുള്ള നഴ്സിംഗ് ജോലി നിയന്ത്രിക്കുന്ന അംഗീകൃത സമിതിയില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്.
കാനഡയില്‍ നഴ്സ് ആയി ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതകള്‍ യോഗ്യതാ പരിശോധനയ്ക്ക് സമര്‍പ്പിക്കുകയാണ്. വേള്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസസ്(WES) പോലെ കാനഡാ ഗവണ്‍മെന്‍റിന്റെ അംഗീകാരമുള്ള ഒരു ബന്ധപ്പെട്ട ഏജന്‍സി ഈ യോഗ്യതകള്‍ വിലയിരുത്തുകയും അംഗീകരിക്കുകയും വേണം.
അതിനു ശേഷം ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ കാനഡയില്‍ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഫ്രെഞ്ചില്‍ ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനായുള്ള പരീക്ഷയും പാസായിരിക്കണം.
കാനഡയില്‍ ഒരു റെജിസ്റ്റെഡ് നഴ്സ് ആയി പ്രവര്‍ത്തിക്കുവാന്‍ നാഷണല്‍ നഴ്സിങ് അസസ്മെന്‍റ് സര്‍വീസ് അഥവാ NNAS-ന്റെ അംഗീകാരം ആവശ്യമുണ്ട്. വിദേശത്തുനിന്നും നേടിയ നഴ്സിങ് യോഗ്യതകള്‍ക്കു കാനഡയില്‍ അംഗീകാരം നേടുന്നതിന് ഇത് ആവശ്യമാണ്. കൂടാതെ കനേഡിയന്‍ വിസയും കാനഡയില്‍ നഴ്സിങ് രജിസ്ട്രേഷനും നേടുന്നതിനും NNAS രജിസ്ട്രേഷന്‍ ആവശ്യമാണ്.
NNAS രജിസ്ട്രേഷന്‍ ലഭിച്ചതിനുശേഷം നേരിട്ടു ഇഷ്ടമുള്ള പ്രവിശ്യയിലെ അല്ലെങ്കില്‍ ഭരണപ്രദേശത്തെ നഴ്സിങ് മെഡിക്കല്‍ ബോര്‍ഡിലേക്ക് രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കാം. യോഗ്യരായവര്‍ക്ക് അതാത് പ്രവിശ്യയിലെ ഫൈനല്‍ നഴ്സിങ് പരീക്ഷ എഴുതാം. അതില്‍ പാസ്സായിക്കഴിഞ്ഞാല്‍ കാനഡയില്‍ നഴ്സ് ആയി ജോലി ചെയ്യുന്നതിനുള്ള മുഴുവന്‍ ലൈസന്‍സുകളും റെജിസ്ട്രേഷനും ലഭിച്ചിരിക്കും. പരീക്ഷയെഴുതുവാന്‍ യോഗ്യത നേടാത്ത പക്ഷം ഒരു ബ്രിഡ്ജിങ് കോഴ്സ് പഠിക്കുവാനുള്ള ക്ഷണം നിങ്ങള്‍ക്കു ലഭിക്കും.
നഴ്സുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ എക്സ്പ്രസ് എന്‍ട്രി വഴിയോ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വഴിയോ അപേക്ഷിക്കാവുന്നതാണ്. അങ്ങനെ കാനഡയില്‍ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കുന്ന പക്ഷം കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറാം. സൗജന്യ ആരോഗ്യസേവനവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റു സാമൂഹിക ആനുകൂല്യങ്ങളും കാനഡ പി ആര്‍ വിസയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. നാലു വര്‍ഷത്തിന് ശേഷം കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിക്കുകയും ചെയ്യാം.
നിങ്ങള്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു നഴ്സ് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ട യോഗ്യതകളെയും നിങ്ങളുടെ സാധ്യതകളെയും കുറിച്ചു കൂടുതലറിയുവാന്‍ കാനപ്പ്രൂവിലെ കാനഡ കുടിയേറ്റവിദഗ്ധരുമായി സംസാരിക്കൂ…ഇപ്പോള്‍ തന്നെ!
കൂടുതൽ വിവരങ്ങൾക്ക്:
വാട്സ്ആപ്പ്: bit.ly/PR-VISA
ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ: helpdesk@canapprove.com