മനോഹരമായ ഭൂപ്രകൃതിയും കുടിയേറ്റക്കാരോടുള്ള സൗഹാർദ്ദപരമായ സമീപനവുമാണ് ന്യൂ ബ്രൺസ്വിക്ക് എന്ന കനേഡിയൻ പ്രവിശ്യയുടെ പ്രധാന ആകർഷണഘടകങ്ങൾ. പ്രവിശ്യയുടെ തെക്കുഭാഗത്ത് അധികവും ഇംഗ്ലീഷ് സംസാരിക്കുന്നവരാണെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ ഉള്ളവർ അധികവും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. കാനഡയിൽ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ ന്യൂ ബ്രൺസ്വിക്കിൽ ഏകദേശം ഏഴരലക്ഷം ജനങ്ങളേ ഉള്ളൂ. പ്രവിശ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുകയും തൊഴിലാളിലഭ്യത കൂട്ടുകവഴി സാമ്പത്തികവളർച്ച പ്രോൽസാഹിപ്പിക്കുകയുമാണ് ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൻ നോമിനീ പ്രോഗ്രാമിൻറെ ലക്ഷ്യം.
സുന്ദരമായ തടാകങ്ങളും വനപ്രദേശങ്ങളും കൊണ്ട് സമ്പന്നമായ ഈ പ്രവിശ്യ ശാന്തവും സമാധാനപൂർണ്ണവും ലളിതവുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ്. വീടിനും ഭൂമിക്കും വളരെ വിലക്കുറവാണ് ഇവിടെ. അതുകൊണ്ടുതന്നെ പുതിയ താമസക്കാർക്ക് പെട്ടന്നുതന്നെ വീടോ ഭൂമിയോ സ്വന്തമാക്കാൻ സാധിക്കും. മറ്റു അറ്റ്ലാന്റിക് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലാളികളുടെ ശമ്പളനിരക്കും കൂടുതലാണ്.
ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം
ലോകത്തെമ്പാടുനിന്നുമുള്ള അർഹരായ വിദഗ്ധതൊഴിലാളികൾക്ക് ന്യൂ ബ്രൺസ്വിക്കിൽ സ്ഥിരതാമസമാക്കാൻ അവസരം നൽകുകയാണ് ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിൻറെ ലക്ഷ്യം. തൊഴിൽസേവനങ്ങളിലൂടെ പ്രവിശ്യയുടെ സാമ്പത്തികവികസനത്തിന് അവർ ഊർജ്ജം നൽകുന്നു.
ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനു കീഴിലുള്ള കുടിയേറ്റ പദ്ധതികൾ
- എക്സ്പ്രസ് എൻട്രി ലേബർ മാർക്കറ്റ് സ്ട്രീം
- സ്കിൽഡ് വർക്കർ വിത്ത് ഫാമിലി സപ്പോർട്ട്
- സ്കിൽഡ് വർക്കേഴ്സ് വിത്ത് എംപ്ലോയർ സപ്പോർട്ട് സ്ട്രീം
- ഓൺട്രപ്രനൂറിയൽ സ്ട്രീം
- പോസ്റ്റ് ഗ്രാജുവേറ്റ് ഓൺട്രപ്രനൂറിയൽ സ്ട്രീം
എക്സ്പ്രസ് എൻട്രി ലേബർ മാർക്കറ്റ് സ്ട്രീം
കുടിയേറ്റത്തിനുള്ള അപേക്ഷ വളരെ വേഗത്തിൽ തീർപ്പാക്കുന്ന ഒരു പദ്ധതിയാണിത്.
യോഗ്യതകൾ
- ഭാഷാപ്രാവീണ്യം
- കുറഞ്ഞത് സെക്കന്ഡറി നിലവാരത്തിലുള്ള വിദ്യാഭ്യാസയോഗ്യത
- അംഗീകരിക്കപ്പെട്ട ഒരു തൊഴിലിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം
- 22നും 55നും ഇടക്ക് പ്രായം
- ന്യൂബ്രൺസ്വിക്കിൽ ജീവിതം തുടങ്ങാൻ ആവശ്യമായ പണം
- ന്യൂ ബ്രൺസ്വിക്കിൽ സ്ഥിരതാമസം ആകുവാനുള്ള സന്നദ്ധത
- യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കുറഞ്ഞത് 100ൽ 67പോയന്റുകൾ
സ്കിൽഡ് വർക്കർ വിത്ത് ഫാമിലി സപ്പോർട്ട്
ന്യൂ ബ്രൺസ്വിക്കിൽ സ്ഥിരതാമസം ആക്കിയ ഒരു അടുത്ത കുടുംബാംഗത്തിന് അപേക്ഷിക്കുന്നയാളെ പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി സ്പോൺസർ ചെയ്യാൻ ഈ പദ്ധതിക്ക് കീഴിൽ സാധിക്കും. അതിനായി ഇരുകൂട്ടർക്കും ചില യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതുണ്ട്.
അപേക്ഷകൻ
- സ്പോൺസർ ആകുവാൻ ഉദ്ദേശിക്കുന്ന ആളുടെ അടുത്ത ബന്ധു ആയിരിക്കണം
- പ്രായം 22നും 55നും ഇടയിൽ ആയിരിക്കണം
- ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഭാഷാപ്രാവീണ്യം ഉണ്ടായിരിക്കണം
- ഉദ്ദേശിച്ച തൊഴിൽ ചെയ്യാനാവശ്യമായ യോഗ്യതകൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ എന്നിവ ഉണ്ടായിരിക്കണം
- ന്യൂബ്രൺസ്വിക്കിൽ ചെയ്യാനുദ്ദേശിക്കുന്ന ജോലിയിൽ രണ്ടുവർഷത്തെ തുടർച്ചയായ മുഴുവൻസമയ പരിചയം. ഈ തൊഴിൽപരിചയം അപേക്ഷിക്കുന്നതിനു മുൻപുള്ള അഞ്ചുവർഷങ്ങളിൽ നേടിയതാകണം
- ന്യൂബ്രൺസ്വിക്കിൽ തൊഴിൽ ചെയ്യാനും ജീവിക്കാനുമുള്ള സന്നദ്ധത. അപേക്ഷകൻറെ/അപേക്ഷകയുടെ സ്ഥിരതാമസമാക്കുവാനുള്ള പദ്ധതി ഇമിഗ്രെഷൻ ഓഫീസർ അംഗീകരിച്ചതായിരിക്കണം
- ന്യൂബ്രൺസ്വിക്കിൽ താമസം തുടങ്ങുവാൻ ആവശ്യമായ പണം. (കുറഞ്ഞത് $10,000. കൂടെ വരുന്ന ഓരോ കുടുംബാംഗത്തിനും $2,000 വീതം)
സ്പോൺസർ
- അപേക്ഷകൻറെ അടുത്ത ബന്ധു ആയിരിക്കണം
- കനേഡിയൻ പൗരനോ ന്യൂബ്രൺസ്വിക്കിൽ സ്ഥിരതാമസം ആക്കിയ ആളോ ആയിരിക്കണം
- അപേക്ഷ നൽകുന്നതിന് മുൻപ് 12 മാസക്കാലമെങ്കിലും തുടർച്ചയായി തൊഴിലോ ബിസിനസ്സോ ചെയ്തുകൊണ്ടിരുന്ന ആളായിരിക്കണം
- സാമ്പത്തികമായി സ്വയംപര്യാപ്തത വേണം
- ജനസംഖ്യാവികസനവിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം
- സ്ഥിരതാമസത്തിനുള്ള പദ്ധതി നടപ്പിലാക്കാൻ അപേക്ഷകനെ സഹായിക്കണം
- ഒരുസമയം ഒരു അപേക്ഷകനെ മാത്രമേ സഹായിക്കാൻ സാധിക്കുകയുള്ളൂ
സ്കിൽഡ് വർക്കേഴ്സ് വിത്ത് എംപ്ലോയർ സപ്പോർട്ട് സ്ട്രീം
ന്യൂ ബ്രൺസ്വിക്കിലെ ഒരു തൊഴിൽദായകനിൽ നിന്നും ഒരു യഥാർത്ഥ മുഴുവൻ സമയജോലിക്കായുള്ള വാഗ്ദാനം ലഭിച്ചവർക്ക് ഈ പദ്ധതിവഴി അപേക്ഷിക്കാം
അപേക്ഷകന് വേണ്ട യോഗ്യതകൾ
- അംഗീകരിക്കപ്പെട്ട ഒരു തൊഴിലിൽ പ്രവിശ്യയിലെ ഒരു തൊഴിൽദായകനിൽ നിന്നും ലഭിച്ച സ്ഥിരജോലിക്കായുള്ള വാഗ്ദാനം
- പ്രവിശ്യയിലെ തൊഴിലാളി ദൗർലഭ്യം പരിഹരിക്കാൻ ഉതകുന്നതായിരിക്കണം ഈ തൊഴിൽവാഗ്ദാനം
- വാഗ്ദാനം ചെയ്യപ്പെട്ട ജോലി അംഗീകരിക്കപ്പെട്ട തൊഴിൽ, വേതന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം
- ജോലിയിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ ആവശ്യമായ ഭാഷാപ്രാവീണ്യം ഇംഗ്ലീഷിലോ ഫ്രഞ്ചിലോ വേണം
- നിശ്ചയിച്ച തൊഴിൽ ചെയ്യാനാവശ്യമായ യോഗ്യതകൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ മുതലായവ
- ന്യൂബ്രൺസ്വിക്കിൽ ജീവിക്കുവാനും തൊഴിൽ ചെയ്യുവാനുമുള്ള സന്നദ്ധത
- യോഗ്യതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ സ്കോർ: 50 പോയന്റുകൾ
ഓൺട്രപ്രനൂറിയൽ സ്ട്രീം
ന്യൂ ബ്രൺസ്വിക്കിൽ സ്ഥിരതാമസം ആക്കുവാൻ ആഗ്രഹക്കുന്ന ബിസിനസ്സ് ചെയ്തു പരിചയമുള്ള അപേക്ഷകർക്ക്
ന്യൂ ബ്രൺസ്വിക്കിൽ ഒരു ബിസിനസ്സ് സ്ഥാപിക്കുകയോ നടത്തുകയോ ചെയ്യുന്നതുവഴി സ്ഥിരതാമസത്തിനുള്ള അർഹത നേടുവാൻ സഹായിക്കുന്ന പദ്ധതിയാണിത്.
പോസ്റ്റ് ഗ്രാജുവേറ്റ് ഓൺട്രപ്രനൂറിയൽ സ്ട്രീം
ന്യൂ ബ്രൺസ്വിക്കിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇവിടെ ബിസിനസ്സ് തുടങ്ങാൻ സഹായിക്കുന്നതാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഓൺട്രപ്രനൂറിയൽ സ്ട്രീം. പോസ്റ്റ്ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ഉള്ളവർക്ക് ഈ പദ്ധതിക്ക് കീഴിൽ ന്യൂ ബ്രൺസ്വിക്കിൽ ബിസിനസ് തുടങ്ങാനും സ്ഥിരതാമസത്തിന് അപേക്ഷിക്കാനും സാധിക്കും.
അറ്റ്ലാൻറ്റിക് ഇമിഗ്രെഷൻ പൈലറ്റ്
ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂ ഫൗണ്ട ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോഷ്യ എന്നിവയാണ് കാനഡയുടെ അറ്റ്ലാന്റിക് പ്രൊവിൻസുകൾ. തൊഴിൽദായകർ മുഖേന നടത്തുന്ന ഒരു കുടിയേറ്റപദ്ധതിയാണ് അറ്റ്ലാൻറ്റിക് ഇമിഗ്രെഷൻ പൈലറ്റ്. കാനഡയിലെ അറ്റ്ലാന്റിക് പ്രൊവിൻസുകളിൽ ഉള്ള തൊഴിലാളി ദൗർലഭ്യം കുറയ്ക്കുന്നതിനും ജനസംഖ്യ കൂട്ടുന്നതിനും ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയാണിത്. ഈ പദ്ധതിക്കുകീഴിൽ 2000 അധികം കുടിയേറ്റക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അറ്റ്ലാന്റിക് പ്രവിശ്യകളിൽ സ്ഥിരതാമസം ആക്കുവാൻ സാധിക്കും.
ന്യൂ ബ്രൺസ്വിക്ക് കുടിയേറ്റ പദ്ധതി വഴി കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കാനപ്പ്രൂവിന്റെ വിദഗ്ധസേവനങ്ങൾക്കായി ഉടൻ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: http://bit.ly/37T410W
ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ: helpdesk@canapprove.com