കാനഡയിലെ ശാന്തസുന്ദരമായ ഒരു പ്രവിശ്യയാണ് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. പ്രകൃതിരമണീയവും സമാധാനപൂർണ്ണവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും യോജിച്ച ഒരിടമായിട്ടാണ് പൊതുവെ ഈ പ്രവിശ്യ അറിയപ്പെടുന്നത്. എന്നാൽ ഹരിതഭംഗിയുള്ള ഭൂപ്രകൃതിയും മനോഹരങ്ങളായ തീരദേശഗ്രാമങ്ങളും മാത്രമല്ല ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ. മറിച്ച് അതിവേഗം വളരുന്ന വ്യവസായമേഖല നഗരജീവിതത്തിൻറെ തിരക്കും വേഗവും ഇഷ്ടപ്പെടുന്നവരെയും ഇവിടേക്കാകർഷിക്കുന്നു. ന്യൂഫൗണ്ട് ലാൻഡും ലാബ്രഡോർ എന്ന ദ്വീപും ഉൾപ്പെടുന്നതാണ് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ. മൊത്തം ജനസംഖ്യ അഞ്ചരലക്ഷത്തിൽ താഴെമാത്രം. ജനങ്ങളിൽ അധികപങ്കും സെൻറ് ജോൺസ് എന്ന തലസ്ഥാനനഗരത്തിലാണ് ജീവിക്കുന്നത്. മികച്ച സ്കൂളുകൾ, നിലവാരമുള്ള ആശുപത്രികൾ, മേന്മയേറിയ ഭക്ഷണശാലകൾ, അതിഗംഭീരമായ രാത്രിജീവിതം, സജീവമായ കലാസാംസ്കാരികരംഗം ഇവയ്ക്കെല്ലാം പേരുകേട്ടതാണ് ഈ നഗരം.
ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം
പ്രവിശ്യയിലെ തൊഴിലാളി ദൗർലഭ്യം, കുറഞ്ഞ ജനസംഖ്യ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനായി തൊഴിൽമികവും പ്രവൃത്തിപരിചയവും ഉള്ള വിദേശതൊഴിലാളികളെ പ്രവിശ്യയിലേക്ക് കുടിയേറുന്നതിനായി ക്ഷണിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വളരെ ലളിതമായ പ്രക്രിയയിലൂടെ കാനഡയിൽ സ്ഥിരതാമസമാക്കുവാനായുള്ള ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ നോമിനേഷനായി വിദേശികൾക്ക് ഈ പദ്ധതിയിലൂടെ അപേക്ഷിക്കാം. ആദ്യമായി ചെയ്യേണ്ടത് ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻറെ ഏത് ഉപവിഭാഗമാണ് എന്ന് നിങ്ങൾക്ക് ഏറ്റവും യോജിച്ചത് എന്ന് കണ്ടെത്തലാണ്. അതിനുശേഷം പ്രവിശ്യയുടെ നോമിനേഷനുവേണ്ടി അപേക്ഷിക്കാം. നോമിനേഷൻ ലഭിച്ചാൽ അധികം വൈകാതെ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനായുള്ള ക്ഷണം നിങ്ങൾക്കുലഭിക്കും.
ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോലേക്ക് വരാൻ ആഗ്രഹിക്കുന്നവരിൽ അധികവും സെൻറ് ജോൺസിൽ താമസമാക്കുവാനാണ് ഇഷ്ടപ്പെടുക. എന്നാൽ കുടിയേറ്റക്കാർ ഇഷ്ടപ്പെടുന്ന മറ്റുപട്ടണങ്ങളും പ്രവിശ്യയിലുണ്ട്. വളരെ സുരക്ഷിതവും കുടിയേറ്റക്കാരോട് സൗഹൃദപരമായ സമീപനമുള്ളവയുമാണ് ഈ സ്ഥലങ്ങളും.
ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനു കീഴിലുള്ള കുടിയേറ്റ മാർഗ്ഗങ്ങൾ
എക്സ്പ്രസ്സ് എൻട്രി സ്കിൽഡ് വർക്കർ
ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വേഗത്തിൽ അത് സാധ്യമാക്കുവാൻ സഹായിക്കുന്ന മാർഗ്ഗമാണ് എക്സ്പ്രസ്സ് എൻട്രി സ്കിൽഡ് വർക്കർ കാറ്റഗറി. എക്സ്പ്രസ്സ് എൻട്രി വഴിയുള്ള അപേക്ഷകളിൽ ആറുമാസത്തിനുള്ളിൽ വരെ പലപ്പോഴും നടപടികൾ പൂർത്തിയാക്കാറുണ്ട്.
യോഗ്യതാമാനദണ്ഡങ്ങൾ
- എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടായിരിക്കണം
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻറെ പോയൻറ് സൂചികയിൽ 100ൽ 67 പോയൻറ് എങ്കിലും നേടിയിരിക്കണം
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോലെ തൊഴിൽദായകനിൽ നിന്നും ലഭിച്ച ഒരു അംഗീകൃതതൊഴിൽവാഗ്ദാനം
- അംഗീകൃതവർക്ക് പെർമിറ്റ് അല്ലെങ്കിൽ അത്തരമൊന്ന് നേടാനുള്ള യോഗ്യത
- കാനഡയിൽ നിന്നും നേടിയ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഈ നിലവാരത്തിലുള്ള വിദ്യാഭ്യാസയോഗ്യതകൾ കാനഡയ്ക്ക് പുറത്തുനിന്നു നേടിയതാണെങ്കിൽ അവ കനേഡിയൻ യോഗ്യതകൾക്ക് തുല്യമാണെന്ന് തെളിയിക്കുന്നതിനുള്ള എഡ്യുക്കേഷണൽ ക്രെഡൻഷ്യൽ അസസ്മെൻറ് റിപ്പോർട്ട്
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസിക്കുവാനും ജോലിചെയ്യുവാനുമുള്ള സന്നദ്ധത
- അപേക്ഷകനും/അപേക്ഷകയ്ക്കും കുടുംബങ്ങൾക്കും ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസം തുടങ്ങുവാൻ ആവശ്യമായ പണം
- ഭാഷാപ്രാവീണ്യം
സ്കിൽഡ് വർക്കർ കാറ്റഗറി
തൊഴിൽദായകർക്ക് വിദേശികളായ വിദഗ്ധതൊഴിലാളികളെ ഈ കാറ്റഗറി വഴി പ്രൊവിൻഷ്യൽ നോമിനേഷനുവേണ്ടി ശുപാർശ ചെയ്യാൻ സാധിക്കും.
യോഗ്യതാമാനദണ്ഡങ്ങൾ
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഒരു തൊഴിൽദായകനിൽനിന്നും സ്ഥിരജോലിക്കായി ലഭിച്ച വാഗ്ദാനം
- പ്രവിശ്യയിലെ സേവന-വേതനനിയമങ്ങൾക്കനുസൃതമായിരിക്കണം വാഗ്ദാനം ചെയ്യപ്പെട്ട ജോലി
- ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ആവശ്യമായ യോഗ്യതകൾ, പരിശീലനം, അംഗീകൃതരേഖകൾ
- ഇമിഗ്രെഷൻ, റെഫ്യുജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡയിൽനിന്നും ലഭിച്ച വർക്ക് പെർമിറ്റ് അല്ലെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള യോഗ്യത. വർക്ക് പെർമിറ്റ് കൈവശമുള്ള ആളാണെങ്കിൽ അപേക്ഷിക്കുന്ന സമയത്ത് വർക്ക് പെർമിറ്റിന് കുറഞ്ഞത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസിക്കുവാനും ജോലി ചെയ്യുവാനുമുള്ള സന്നദ്ധത
- അപേക്ഷിക്കുന്നയാൾക്കും കുടുംബാംഗങ്ങൾക്കും ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസം ആരംഭിക്കാൻ ആവശ്യമായ പണം
- നിങ്ങളുടെ തൊഴിൽവൈദഗ്ധ്യം സ്വന്തം സ്ഥാപനത്തിന് ആവശ്യമാണെന്ന് തെളിയിക്കാൻ തൊഴിൽദാതാവിന് കഴിയണം
- ജോലിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ആവശ്യമായ ഭാഷാവൈദഗ്ധ്യം ഉണ്ടെന്നു തെളിയിക്കുന്നതിനായി അംഗീകരിക്കപ്പെട്ട ഭാഷാപ്രാവീണ്യപരീക്ഷകളുടെ ഫലങ്ങൾ
ഇന്റർനാഷണൽ ഗ്രാജുവേറ്റ് കാറ്റഗറി
കാനഡയിലെ ഒരു അംഗീകൃത ഉന്നതപഠനസ്ഥാപനത്തിൽ പഠനം പൂർത്തിയാക്കിയ ഒരു വിദേശവിദ്യാർത്ഥിക്ക് ഈ കാറ്റഗറിയിലൂടെ പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കാം.
യോഗ്യതാമാനദണ്ഡങ്ങൾ
- കാനഡയിലെ ഒരു അംഗീകൃതഉന്നതപഠനസ്ഥാപനത്തിൽ പഠനം പൂർത്തിയാക്കിയിരിക്കണം. പഠനത്തിന്റെ പകുതിഭാഗം എങ്കിലും കാനഡയിൽ പൂർത്തിയാക്കിയിരിക്കണം
- പഠിച്ചത് മുഴുവൻസമയഡിഗ്രിയോ ഡിപ്ലോമയോ ആണെങ്കിൽ പഠനകാലയളവ് കുറഞ്ഞത് രണ്ടുവർഷമെങ്കിലും ആയിരിക്കണം. ബിരുദാനന്തരബിരുദം ആണെങ്കിൽ പഠനകാലയളവ് കുറഞ്ഞത് ഒരു വർഷമായിരിക്കണം.
- ഒരു മുഴുവൻസമയസ്ഥിരജോലിക്കായുള്ള വാഗ്ദാനം
- കാനഡയിൽ ജോലി ചെയ്യാനുള്ള നിയമാനുസൃത അനുമതി ഉണ്ടായിരിക്കണം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇമിഗ്രെഷൻ, റെഫ്യുജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡയിൽനിന്നും ലഭിച്ച വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം
- ജോലിയിലെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ യോഗ്യതകൾ, പരിശീലനം, രേഖകൾ മുതലായവ
- ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസിക്കുവാനും ജോലി ചെയ്യുവാനുമുള്ള സന്നദ്ധത
- പ്രവിശ്യയിലെ സേവന-വേതനവ്യവസ്ഥകൾക്കനുസൃതമായ ഒരു ജോലിവാഗ്ദാനം
- മുന്നേറുവാനുള്ള സാദ്ധ്യതകൾ ഉള്ള ഒന്നായിരിക്കണം വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽ
- അപേക്ഷിക്കുന്നയാൾക്കും കുടുംബാംഗങ്ങൾക്കും ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ താമസം ആരംഭിക്കാൻ ആവശ്യമായ പണം
- ജോലിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ആവശ്യമായ ഭാഷാവൈദഗ്ധ്യം ഉണ്ടെന്നു തെളിയിക്കുന്നതിനായി അംഗീകരിക്കപ്പെട്ട ഭാഷാപ്രാവീണ്യപരീക്ഷകളുടെ ഫലങ്ങൾ
അറ്റ്ലാന്റിക് ഇമിഗ്രെഷൻ പൈലറ്റ് പ്രോഗ്രാം
കാനഡയിലെ അറ്റ്ലാന്റിക് പ്രവിശ്യകളിലെ തൊഴിലാളിദൗർലഭ്യതക്കും കുറഞ്ഞ ജനസംഖ്യക്കും പരിഹാരം കാണുവാനായി ഇവിടത്തെ ഗവൺമെൻറ് നടപ്പാക്കുന്നതാണ് അറ്റ്ലാന്റിക് ഇമിഗ്രെഷൻ പൈലറ്റ് പ്രോഗ്രാം. വിദേശികളായ വിദഗ്ധതൊഴിലാളികളെ ഈ പ്രവിശ്യകളിലേക്കാകർഷിക്കുവാൻ ഈ പദ്ധതി സഹായിക്കുന്നു. പ്രധാനമായും തൊഴിൽദായകർ മുഖേനയാണ് അർഹരായവരെ ഈ പദ്ധതിയിൽ തെരഞ്ഞെടുക്കുന്നത്. അറ്റ്ലാന്റിക് പ്രവിശ്യയായ ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറും ഈ പദ്ധതിയുടെ ഭാഗമാണ്. അറ്റ്ലാന്റിക് ഇമിഗ്രെഷൻ പൈലറ്റ് പ്രോഗ്രാം വഴിയും അർഹരായവർക്ക് ഈ പ്രവിശ്യയിൽ സ്ഥിരതാമസമാക്കുവാൻ സാധിക്കും.
കാനഡയിൽ ഉന്നതപഠനം പൂർത്തിയാക്കിയവർക്കും വിദഗ്ധതൊഴിലാളികൾക്കും കാനഡയിൽ സ്ഥിരതാമസമാക്കാൻ വലിയ സാധ്യതകളാണ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം തുറന്നുതരുന്നത്. പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ വഴി കാനഡയിലേക്ക് കുടിയേറുന്നതിനെ പറ്റി കൂടുതലറിയാൻ കാനപ്പ്രൂവിലെ ഇമിഗ്രെഷൻ വിദഗ്ധർ നിങ്ങളെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: http://bit.ly/Can-pnp
ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ: enquiry@canapprove.com