Whatsapp WHATSAPP
GET FREE CONSULTATION

മാനേജ്മെന്‍റ് പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ അവസരം

Management jobs in canada

മാനേജ്മെന്‍റ് രംഗത്ത് വിദ്യാഭ്യാസയോഗ്യതയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് അനവധി അവസരങ്ങള്‍ കാനഡയില്‍ ഉണ്ട്. മാനേജ്മെന്‍റ് പ്രൊഫഷണലുകള്‍ക്ക് കാനഡയിലേക്കു കുടിയേറുവാനുള്ള യോഗ്യതകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ വിദ്യാഭ്യാസയോഗ്യതയും ബന്ധപ്പെട്ട മേഖലയിലെ തൊഴില്‍പരിചയവും തന്നെയാണ്. 50,000 ഡോളര്‍ മുതല്‍ 150,000  ഡോളര്‍ വരെയാണ് കാനഡയില്‍ മാനേജ്മെന്‍റ് ജോലിക്കാരുടെ വാര്‍ഷികവരുമാനം.

മാനേജര്‍മാര്‍ക്കപേക്ഷിക്കുവാന്‍ പല NOC കോഡുകള്‍ ഉണ്ടെങ്കിലും ഓരോ പ്രോഗ്രാമിനും ഓരോ തരം യോഗ്യതാ മാനദണ്ഡങ്ങള്‍ ആണുള്ളത്. അവര്‍ക്കു തെരഞ്ഞെടുക്കാന്‍ പല തൊഴില്‍വിഭാഗങ്ങളും കുടിയേറ്റമാര്‍ഗങ്ങളുമുണ്ട്. ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുവാന്‍ കുടിയേറ്റത്തില്‍ വിദഗ്ധരായ കണ്‍സള്‍ട്ടന്‍റുമാരുടെ സഹായം നിങ്ങള്‍ക്കു തേടാവുന്നതാണ്. കാനപ്പ്രൂവിന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കുവാന്‍ സാധിക്കും.

pnp finder

കാനഡയിലേക്ക് കുടിയേറുവാന്‍ മാനേജ്മെന്‍റ് പ്രൊഫഷണലുകള്‍ക്ക് കുറഞ്ഞത് സെക്കന്‍ററി ലെവല്‍ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. പഠിച്ച വിഷയത്തില്‍ ഒരു കോളേജ് ഡിപ്ലോമയോ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതകള്‍ കാനഡയിലേതിനു സമാനമാണെന്ന് തൊഴില്‍ദായകരെ ബോധ്യപ്പെടുത്തുവാനായി അവ  എഡ്യൂക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്‍റ്(ECA) ചെയ്യേണ്ടതുണ്ട്.

കാനഡ ഇമിഗ്രേഷനു വേണ്ട ആദ്യപടി ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉണ്ടാക്കുക എന്നതാണ്. ഓരോ പ്രൊഫൈലും കോംപ്രഹെന്‍സിവ് റാങ്കിങ് സിസ്റ്റം(CRS) സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടും. ഉയര്ന്ന സ്കോറുള്ളവരെ സ്ഥിരതാമസത്തിനു അപേക്ഷിക്കുന്നതിനായി കാനഡ ക്ഷണിക്കും.

 

കാനഡയിലെ മാനേജ്മെന്‍റ് ജോലികളുടെ NOC ലിസ്റ്റ് കോഡ്

NOC ലിസ്റ്റ് കോഡ് തൊഴില്‍ NOC
0211 എഞ്ചിനീയറിങ് മാനേജര്‍മാര്‍ 0
0112 ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍മാര്‍ 0
0122 ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍മാര്‍ 0
0311 ഹെല്‍ത്ത്കെയര്‍ മാനേജര്‍മാര്‍ 0
0651 കസ്റ്റമര്‍ സര്‍വീസ് മാനേജര്‍മാര്‍ 0
0711 കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാര്‍ 0
0014 സീനിയര്‍ മാനേജര്‍മാര്‍–ഹെല്‍ത്ത്, എഡ്യൂക്കേഷന്‍, സോഷ്യല്‍, കമ്മ്യൂണിറ്റി സര്‍വീസുകള്‍, മെമ്പര്‍ഷിപ്പ് ഓര്‍ഗനൈസേഷനുകള്‍ 0

 

കാനഡയില്‍ വളരെയധികം ഡിമാന്‍ഡ് ഉള്ള ചില മാനേജ്മെന്‍റ് ജോലികള്‍ താഴെപ്പറയുന്നു:

എഞ്ചിനീയറിങ് മാനേജര്‍മാര്‍ (NOC code 0211)

കാനഡയില്‍ ജീവിക്കുവാനും തൊഴിലെടുക്കുവാനും അനവധി അവസരങ്ങള്‍ എഞ്ചിനീയറിങ് മാനേജര്‍മാര്‍ക്കുണ്ട്. കാനഡയിലേക്ക് കുടിയേറുവാന്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ക്കു ചില അടിസ്ഥാനയോഗ്യതകള്‍ വേണ്ടതുണ്ട്. പ്രധാനപ്പെട്ടവ താഴെ പറയുന്നു:

  • ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലയില്‍ ഒരു കോളേജ് ഡിപ്ലോമ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി ഡിഗ്രി
  • ഒരു സൂപ്പര്‍വൈസറി സ്ഥാനത്ത് കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം
  • ഇംഗ്ലിഷിലോ ഫ്രെഞ്ചിലൊ പ്രാവീണ്യം
  • മയക്കുമരുന്നിന് അടിമയല്ല എന്ന സാക്ഷ്യം
  • കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേസുകളില്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന പോലീസിന്റെ സാക്ഷ്യപത്രം

 

ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍മാര്‍(NOC code 0112)

കാനഡയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍മാര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. അവരുടെ പ്രധാന കടമകള്‍ ഹ്യൂമന്‍ റിസോഴ്സും തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും അതിനാവശ്യമായ നയങ്ങളും പരിപാടികളും തയ്യാറാക്കുകയുമാണ്. തൊഴിലാളികളെ നിയമിക്കല്‍, അവര്‍ക്ക് പരിശീലനം കൊടുക്കല്‍, ശമ്പളം, ആനുകൂല്യങ്ങള്‍ ഇവയെല്ലാം ഇതിനുകീഴില്‍ വരും.

യോഗ്യതകള്‍

  • പേഴ്സണല്‍ മാനേജ്മെന്‍റ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഇന്‍റസ്ട്രിയല്‍ റിലേഷന്‍സ്, കൊമേഴ്സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദം.
  • പെഴ്സണല്‍ ഡെവലപ്മെന്റില്‍ ഒരു പ്രൊഫഷണല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം
  • പേഴ്സണല്‍ ഓഫീസര്‍ അല്ലെങ്കില്‍ ഹ്യൂമന്‍ റിസോഴ്സ് സ്പെഷലിസ്റ്റ് ആയി പല വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയം
  • കൂടുതല്‍ തൊഴില്‍പരിചയം ഉള്ളവര്‍ക്ക് സീനിയര്‍ മാനേജ്മെന്‍റ് സ്ഥാനങ്ങളിലേക്കും അപേക്ഷിക്കാം

 

ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍മാര്‍ (NOC code 0122)

ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍മാര്‍ക്ക് കാനഡയില്‍ ഉടനീളം ഉയര്‍ന്ന ഡിമാന്‍ഡ് ആണ്. ഒരു ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍ ആയി കാനഡയിലേക്ക് കുടിയേറുവാന്‍ വേണ്ട ഏറ്റവും പ്രധാനയോഗ്യത  ഈ സ്ഥാനത്ത് വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമാണ്. എക്സ്പ്രസ് എന്‍ട്രിയാണ് ഈ വിഭാഗത്തില്‍പ്പെട്ട മാനേജര്‍മാര്‍ക്ക് കാനഡയിലേക്കു കുടിയേറുവാന്‍ ഏറ്റവും മികച്ച മാര്‍ഗം.

അടിസ്ഥാനയോഗ്യതകള്‍

  • ബിസിനസ് അഡ്മിനിസ്ട്രേഷന്‍, കൊമേഴ്സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ഒന്നില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
  • ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ്, മാനേജ്മെന്‍റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം(വന്‍ വാണിജ്യവായ്പകള്‍ കൈകാര്യം ചെയ്യേണ്ടതായിട്ടുള്ള ജോലിയാണെങ്കില്‍)
  • കമ്പനി അല്ലെങ്കില്‍ മറ്റേതെങ്കിലും മാനേജ്മെന്‍റ് ട്രെയിനിങ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം
  • വര്‍ഷങ്ങളുടെ തൊഴില്‍ പരിചയം

 

ഹെല്‍ത്ത്കെയര്‍ മാനേജര്‍മാര്‍ (NOC code 0311)

ആരോഗ്യസേവനങ്ങള്‍ ശരിയായ രീതിയില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ ഹെല്‍ത്ത്കെയര്‍ മാനേജര്‍മാരുടെ സംഘാടനവും നിയന്ത്രണവും ആവശ്യമാണ്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ഹെല്‍ത്ത്കെയര്‍ നഴ്സുമാരുടെ സേവനം ആവശ്യമുള്ളത്. കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം ഹെല്‍ത്ത്കെയര്‍ മാനേജര്‍മാരുടെ സേവനം ആവശ്യമുണ്ട്. 86,700 ഡോളര്‍ മുതല്‍ 120,000 ഡോളര്‍ വരെയാണ് ഹെല്‍ത്ത്കെയര്‍ മാനേജര്‍മാരുടെ വാര്‍ഷികവരുമാനം.

Canada CRS point

കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (NOC code 0711)

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ, അല്ലെങ്കില്‍ ഒരു കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഒരു കണ്‍സ്ട്രക്ഷന്‍ മാനേജരുടെ ചുമതല. ഗാര്‍ഹിക, വ്യാപാര, വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കെല്ലാം കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാരുടെ സേവനം ആവശ്യമുണ്ട്. കണ്‍സ്ട്രക്ഷന്‍ രംഗത്തെയല്ലാത്ത, എന്നാല്‍ ഒരു കണ്‍സ്ട്രക്ഷന്‍ വിഭാഗം സ്വന്തമായുള്ള കമ്പനികളും കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

ആവശ്യമായ യോഗ്യതകള്‍

  • സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒരു യൂണിവേഴ്സിറ്റി ഡിഗ്രി അല്ലെങ്കില്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജിയില്‍ ഡിപ്ലോമ
  • പ്രൊജക്റ്റ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം അഭിലഷണീയമാണ്.
  • കണ്‍സ്ട്രക്ഷന്‍ രംഗത്ത് സൂപ്പര്‍വൈസര്‍ ആയോ സൂപ്രണ്ട് ആയോ ഉള്ള വര്‍ഷങ്ങളുടെ തൊഴില്‍ പരിചയം
  • ചില തൊഴില്‍ദായകര്‍ ട്രേഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ടേക്കാം

 

മാനേജ്മെന്‍റ് പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ ലഭ്യമായ വിവിധ ജോലികള്‍

കാനഡയില്‍ മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് നിരവധി അവസരങ്ങളുണ്ട്. വളരെയേറെ സാധ്യതകളുള്ള ചില ജോലികള്‍ താഴെപ്പറയുന്നു:

Renewable Project Manager Administrators under various medical  services Corporate accounts manager – banking, credit, and investment
Energy Manager Directors under various medical services Corporate services manager – banking, credit, and investment
Green Building Project Manager Nursing care managers Investment manager – banking, credit and investment
Green Building Designer Accounts manager – banking, credit, and investment Operations manager – banking, credit, and investment
Energy Efficiency Program Manager Assistant operations manager – banking, credit, and investment Personal services manager – banking, credit, and investment
Energy Policy Analyst Assistant regional manager – banking Human resources administrator
Business Development/Marketing Manager Branch manager – banking, credit and investment Pay and benefits manager
Construction project coordinator Industrial construction manager Residential construction manage

 

 വിവിധ മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് കാനഡയില്‍ ലഭിക്കുന്ന ഏകദേശ ശമ്പളം

എല്ലാ കനേഡിയന്‍ പ്രവിശ്യകളിലും, പ്രത്യേകിച്ച് ആല്‍ബെര്‍ട്ട, ഒന്‍റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ക്യുബെക്, മാനിറ്റോബ എന്നിവിടങ്ങളിലും മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് അനവധി അവസരങ്ങളുണ്ട്. വിവിധ ബിസിനസ് മേഖലകളില്‍ മാനേജ്മെന്‍റ് പ്രൊഫഷണലുകള്‍ക്ക് ലഭിക്കുന്ന ശമ്പളം താഴെപ്പറയുന്നതുപോലെയാണ്:

ഐ ടി മാനേജര്‍മാര്‍ പ്രതിവര്‍ഷം ഏകദേശം $150,000
എനര്‍ജി മാനേജര്‍മാര്‍ പ്രതിവര്‍ഷം ഏകദേശം $90,000
ഹെല്‍ത്ത്കെയര്‍ മാനേജര്‍മാര്‍ പ്രതിവര്‍ഷം ഏകദേശം $87,000
ഫിനാന്‍സ് മാനേജര്‍മാര്‍ പ്രതിവര്‍ഷം ഏകദേശം $100,000
എഞ്ചിനീയറിങ് മാനേജര്‍മാര്‍ പ്രതിവര്‍ഷം ഏകദേശം $100,000

മാനേജ്മെന്‍റ് രംഗത്ത് നിങ്ങള്‍ക്ക് തൊഴില്‍പരിചയം ഉണ്ടോ? എങ്കില്‍ കാനഡയില്‍ നിങ്ങള്‍ക്കുള്ള അവസരങ്ങളെക്കുറിച്ചറിയുവാന്‍ കാനപ്പ്രൂവിനെ ബന്ധപ്പെടൂ.

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സ്ആപ്പ്: bit.ly/PR-VISA

ഫോൺ+91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: helpdesk@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now