Whatsapp WHATSAPP
GET FREE CONSULTATION

നഴ്സുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മാര്‍ഗ്ഗങ്ങള്‍

നഴ്സുമാര്‍ക്ക് കാനഡയിലേക്കു കുടിയേറുവാനുള്ള

നിങ്ങള്‍ തൊഴില്‍പരിചയമുള്ള ഒരു നഴ്സ് ആണോ? നിങ്ങള്‍ കാനഡയിലേക്ക് കുടിയേറുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? കാനഡയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ജോലികളില്‍ ഒന്നാണ് നഴ്സിങ്.

 

2022-ഓടെ കാനഡയില്‍ നഴ്സുമാര്‍ക്ക് 60000 പുതിയ ജോലിഒഴിവുകള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാനഡയില്‍ നഴ്സുമാരുടെ ശമ്പളം പ്രതിവര്‍ഷം ശരാശരി 78,546 കനേഡിയന്‍ ഡോളര്‍ ആണ്.

 

കാനഡയിലേക്ക് കുടിയേറുവാന്‍ നഴ്സുമാര്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യതകള്‍

 

  • നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതകള്‍ കനേഡിയന്‍ യോഗ്യതകള്‍ക്ക് തുല്യമാണെന്ന് ഒരു അംഗീകൃത ഏജന്‍സി പരിശോധിച്ച് ഉറപ്പു വരുത്തിയിരിക്കണം.

 

  • നിങ്ങള്‍ താമസമാക്കുവാന്‍ പോകുന്ന പ്രൊവിന്‍സിലെ അല്ലെങ്കില്‍ ടെറിട്ടറിയിലെ നഴ്സിങ് റെഗുലേറ്ററി സംഘടനയില്‍ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടായിരിക്കണം.

 

  • കനേഡിയന്‍ നഴ്സസ് അസോസിയേഷനിലോ(CAN) കനേഡിയന്‍ കൌണ്സില്‍ ഫോര്‍ പ്രാക്ടിക്കല്‍ നഴ്സ് റെഗുലെറ്റേഴ്സിലോ(CCPNR) റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം.

 

  • കനേഡിയന്‍ റെജിസ്റ്റേഡ് നഴ്സ് എക്സാമിനേഷന്‍(CRNE) അല്ലെങ്കില്‍ കനേഡിയന്‍ പ്രാക്ടിക്കല്‍ നഴ്സ് റെജിസ്ട്രേഷന്‍ എക്സാം(CPNRE) എഴുതി പാസ്സാകുക. ഈ പരീക്ഷകള്‍ കാനഡയില്‍ വച്ചു മാത്രമേ എഴുതാന്‍ സാധിക്കുകയുള്ളൂ.

 

വിദേശനഴ്സുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മാര്‍ഗ്ഗങ്ങള്‍

 

എക്സ്പ്രസ് എന്‍ട്രി

വിദഗ്ധതൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ അവസരം നല്‍കുക എന്നതാണ് കാനഡ എക്സ്പ്രസ് എന്‍ട്രി ലക്ഷ്യം വയ്ക്കുന്നത്.

 

എക്സ്പ്രസ് എന്‍ട്രിക്കു കീഴിലെ ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിനു കീഴില്‍ നഴ്സുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറാം. ഈ പ്രോഗ്രാമിനു യോഗ്യത നേടുവാന്‍ അവര്‍ 100ല്‍ കുറഞ്ഞത് 67 പോയന്‍റുകള്‍ നേടിയിരിക്കണം.

 

എക്സ്പ്രസ് എന്‍ട്രിക്കായി യോഗ്യത നേടിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അവര്‍ കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടും.

 

കൂടുതല്‍ സ്കോര്‍ നേടുന്നവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കുവാന്‍ ക്ഷണം ലഭിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അപേക്ഷാപ്രക്രിയ പൂര്‍ത്തിയാക്കി കാനഡയിലേക്ക് കുടിയേറുവാന്‍ സാധിക്കും എന്നതാണ് എക്സ്പ്രസ് എന്‍ട്രിയുടെ പ്രത്യേകത. കൂടാതെ അപേക്ഷാപ്രക്രിയ ലളിതവുമാണ്.

 

പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍

നഴ്സുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മറ്റൊരു പ്രധാനമാര്‍ഗ്ഗമാണ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍.

 

കാനഡയിലെ ഓരോ പ്രോവിന്‍സിനും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ഉണ്ട്. അവയില്‍ മിക്കവയും എക്സ്പ്രസ് എന്‍ട്രിയുമായി ബന്ധപ്പെടുത്തിയവയുമാണ്.

 

എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ പി എന്‍ പി പ്രോഗ്രാം വഴി അപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് 600 സി ആര്‍ എസ് സ്കോര്‍ പോയന്‍റുകള്‍ അധികമായി ലഭിക്കും. ഇതവരുടെ കാനഡ കുടിയേറ്റം എളുപ്പമാക്കുകയും ചെയ്യും.

 

ചില പി എന്‍ പികള്‍ വഴി അപേക്ഷിക്കണമെങ്കില്‍ അപേക്ഷകര്‍ക്ക് ആ പ്രോവിന്‍സുമായി എന്തെങ്കിലും മുന്‍ബന്ധം ഉണ്ടായിരിക്കണം. അത് മുന്‍പവിടെ ജോലി ചെയ്തതോ പഠിച്ചതോ ആയിരിക്കാം, അടുത്ത കുടുംബാംഗങ്ങള്‍ അവിടത്തെ സ്ഥിരതാമസക്കാര്‍ ആയതായിരിക്കാം. എന്നാല്‍ മറ്റു പി എന്‍ പികള്‍ ലക്ഷ്യം വയ്ക്കുന്നത് ആ പ്രോവിന്‍സുകളിലെ വിദഗ്ധതൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനാണ്.

 

ചില പ്രോവിന്‍സുകളുടെ ഡിമാന്‍ഡ് കൂടുതലുള്ള വിദഗ്ധതൊഴിലാളികളുടെ ലിസ്റ്റില്‍ നഴ്സുമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാം പ്രോവിന്‍സുകളാണെന്നറിയുവാന്‍ കാനപ്രൂവുമായി ബന്ധപ്പെടുക.

 

അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ്

കാനഡയിലെ അറ്റ്ലാന്റിക് പ്രോവിന്‍സുകളിലൊന്നില്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ് അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ്.

 

നോവാ സ്കോഷ്യ, ന്യൂഫൌണ്ട്ലാന്‍റ് ആന്ഡ് ലാബ്രഡോര്‍, ന്യൂ ബ്രണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേഡ് ഐലന്‍റ് എന്നിവയാണ് കാനഡയിലെ അറ്റ്ലാന്റിക് പ്രോവിന്‍സുകള്‍.

 

ഇവിടങ്ങളിലെ വിദഗ്ധതൊഴിലാളികള്‍ക്കും കുറവ് പരിഹരിക്കുക എന്നൊരു ലക്ഷ്യവും അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റിനുണ്ട്. ആരോഗ്യരംഗത്തെ എല്ലാ വിദഗ്ധതൊഴിലാളികള്‍ക്കും ഈ പ്രോവിന്‍സുകളില്‍ ഉയര്‍ന്ന ഡിമാന്‍റ് ഉണ്ട്.

 

ഇവിടത്തെ ഒരു തൊഴില്‍ദായകനില്‍ നിന്നും തൊഴില്‍വാഗ്ദാനം ലഭിച്ചിട്ടുള്ളവര്‍ക്ക് അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം വഴി എളുപ്പത്തില്‍ കാനഡയിലേക്ക് കുടിയേറാം.

 

നഴ്സിങ് ജോലിയിലെ ഉത്തരവാദിത്തങ്ങള്‍

 

നഴ്സിങ് ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ അവര്‍ ജോലിചെയ്യുന്നത് ഏത് വിഭാഗത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കുമെങ്കിലും അടിസ്ഥാനപരമായി രോഗികളോട് ഇടപഴകുന്നതും അവരുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുന്നതും ഓരോ നഴ്സുമാരുടെ ഉത്തരവാദിത്തമാണ്.

 

ഇതുകൂടാതെ ഹൈ ടെക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുക, സങ്കീര്‍ണ്ണമായ ചികിത്സാപ്രക്രിയകള്‍ നിര്‍വഹിക്കുക, മറ്റു ജോലിക്കാരെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക ഇവയെല്ലാം കാനഡയില്‍ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെട്ടേക്കാം.

 

നിങ്ങള്‍ കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഒരു നഴ്സ് ആണെങ്കില്‍ ഒട്ടും വൈകാതെ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങൂ. മികച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും സേവനങ്ങള്‍ക്കും കാനപ്രൂവുമായി ബന്ധപ്പെടൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now