Whatsapp WHATSAPP
GET FREE CONSULTATION

സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക് കാനഡയിലേക്ക് കുടിയേറാം

സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക്

നിങ്ങൾ കാനഡയിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്ന ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആണോ? ഒട്ടനവധി അവസരങ്ങളാണ് ഈ രാജ്യത്ത് യോഗ്യരായ സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ കാത്തിരിക്കുന്നത്.

കാനഡയിൽ നിന്നുള്ള ജോബ് ഓഫർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് വളരെ എളുപ്പത്തിൽ തന്നെ കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി നേടിയെടുക്കാൻ സാധിക്കും.

കാനഡയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികമേഖലയാണ് ഐടി വ്യവസായം. ഒട്ടനേകം അന്താരാഷ്ട്ര ഐടി കമ്പനികൾ ഈയിടെയായി കാനഡയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ ഒട്ടേറെ അവസരങ്ങളും ഇവിടെ സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക് ഉണ്ട്.

ഐടി മേഖല മാത്രമല്ല, ഇന്ന് ഏതാണ്ട് എല്ലാ മേഖലകളും സുഗമമായ പ്രവർത്തനത്തിന് കമ്പ്യൂട്ടർ പ്രോഗ്രാമുകളെ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാൽ  ഐടി മേഖലയ്ക്ക് പുറത്തും സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്കുള്ള അവസരങ്ങൾ വർദ്ധിച്ചു വരികയാണ്.

കാനഡയിലേക്കുള്ള കുടിയേറ്റമാർഗങ്ങൾ

സോഫ്റ്റ് വെയർ എഞ്ചിനീയർമാർ അടക്കമുള്ള ടെക്നോളജി വിദഗ്ദ്ധരുടെ കാനഡയിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ്  കാനഡ ഗ്ലോബൽ ടാലന്റ് സ്ട്രീം ആരംഭിച്ചത്. ഇതുവഴി അപേക്ഷകർക്ക് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ കാനഡയിൽ എത്താം.

സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മറ്റൊരു പ്രധാനമാർഗമാണ് എക്സ്പ്രസ് എൻട്രി. കാനഡയിൽ മികച്ച വരുമാനമുള്ള തൊഴിലുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾ അധികം പേരും ആശ്രയിക്കുന്ന കുടിയേറ്റമാർഗമാണിത്.

എക്സ്പ്രസ് എൻട്രിക്കു കീഴിൽ കുടിയേറ്റത്തിനു വേണ്ടിയുള്ള അപേക്ഷകളിന്മേൽ അതിവേഗം തീർപ്പ് കൽപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല, നിങ്ങൾക്ക് ആവശ്യമായ കഴിവുകളും  തൊഴിൽപരിചയവും ഭാഷാ മികവും ഉണ്ടെങ്കിൽ, 100ൽ കുറഞ്ഞത് 67 പോയന്റുകൾ എങ്കിലും നേടാൻ  സാധിക്കുമെങ്കിൽ, അതിവേഗം കാനഡയിലേക്ക് കുടിയേറുവാൻ സാധിക്കുകയും ചെയ്യും. എന്നാൽ എക്സ്പ്രസ് എൻട്രി അപേക്ഷകർ  എണ്ണത്തിൽ  കൂടുതൽ ഉള്ളതുകൊണ്ട് മത്സരവും കടുത്തതാണ്. പക്ഷേ മികച്ച  ഐ ഇ എൽ ടി എസ് സ്കോറും ഭേദപ്പെട്ട സി ആർ എസ് സ്കോറും ഉള്ളവർക്ക് എക്സ്പ്രസ് എൻട്രി വഴി എളുപ്പം കാനഡയിൽ സ്ഥിരതാമസമാക്കാം.

ഇത് കൂടാതെ പ്രോവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ വഴിയും സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക് കാനഡയിലേക്ക് കുടിയേറാം. കാനഡയുടെ വിവിധ പ്രോവിൻസുകൾക്കും  ടെറിട്ടറികൾക്കും കാനഡയിൽ സ്ഥിരതാമസത്തിനായി ആളുകളെ ശുപാർശ ചെയ്യുന്നതിനുളള മാർഗം ആണിത്. ഐഇഎൽടിഎസ് സ്കോർ കുറവുള്ളവർക്കും സി ആർ എസ് സ്കോർ കുറവുള്ളവർക്കും അപേക്ഷിക്കാം എന്നുള്ളതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ ടെറിട്ടറികളിലും പ്രോവിൻസുകളിലും സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്ക് അവസരങ്ങൾ ഉണ്ട്.

ബ്രിട്ടീഷ് കൊളംബിയ പി എൻ പിയുടെ ടെക് പൈലറ്റ് പ്രോഗ്രാമിൽ ഉൾപ്പെട്ട  29 തൊഴിലുകളിൽ ഒന്നാണ് സോഫ്റ്റ് വെയർ എഞ്ചിനിയർ. ഒൺടാരിയോ പ്രോവിൻസും ടെക്നോളജി വിദഗ്ധരെ ലക്ഷ്യം വച്ചുള്ള ടെക് ഡ്രോകൾ  നടത്തുന്നുണ്ട്. എക്സ്പ്രസ് എൻട്രിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒൺടാരിയോയുടെ ഹ്യൂമൻ കാപിറ്റൽ  പ്രയോരിറ്റീസ് സ്ട്രീം വഴി ആണ് ഈ ടെക് ഡ്രോകൾ നടത്താറുള്ളത്. ഈ ടെക് ഡ്രോകൾക്കു കീഴിലും ഉള്ള ആറ് ടാർഗേറ്റഡ് ഒക്യുപ്പേഷനുകളിൽ ഒന്നാണ് സോഫ്റ്റ് വെയർ എഞ്ചിനിയർ.

ആവശ്യമായ യോഗ്യതകൾ

കാനഡയിലേക്ക് ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി കുടിയേറുവാൻ വേണ്ട അടിസ്ഥാനയോഗ്യത ബിരുദം ആണ്. ഇത് കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ സിസ്റ്റം എഞ്ചിനീയറിങ്ങിലോ സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങിലോ ആകാം. മാത്തമാറ്റിക്സിലോ മറ്റേതെങ്കിലും ശാസ്ത്ര വിഷയത്തിലോ ബിരുദം എടുത്തതിന് ശേഷം കമ്പ്യൂട്ടർ  സ യൻസുമായി ബന്ധപ്പെട്ട ഒരു കോഴ്സ് കോളേജ് തലത്തിൽ  പൂർത്തിയാക്കിയിട്ടുണ്ടായാലും മതി. ചില തൊഴിൽദായകർ ബിരുദാനന്തരബിരുദമോ പി എച്ച് ഡിയോ ആവശ്യപ്പെട്ടേക്കാം. ഒരു പ്രൊഫഷണൽ എഞ്ചിനീയർ ആയി ജോലിചെയ്യാൻ നിങ്ങൾ ആയിരിക്കുന്ന പ്രവിശ്യയിലെ അല്ലെങ്കിൽ ടെറിട്ടറിയിലെ പ്രൊഫഷണ എഞ്ചിനീയർമാരുടെ അസോസിയേഷന്റെ അംഗീകാരവും ആവശ്യമായേക്കാം.

നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതകൾ എജ്യുക്കേഷണൽ ക്രെഡൻഷ്യൽ അസസ്മെന്റ് ചെയ്തിട്ടുണ്ടാകണം.  അവ കാനഡയിലെ വിദ്യാഭ്യാസയോഗ്യതകൾക്ക് തുല്യമാണ് എന്നു തെളിയിക്കാൻ വേണ്ടിയാണ് ഇത്.  സ്വന്തമായി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഡെവലപ് ചെയ്യുന്നതോ തേഡ് പാർട്ടി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ  ഉപയോഗിക്കുന്നതോ ആയ എല്ലാ ബിസിനസുകൾക്കും സോഫ്റ്റ് വെയർ എഞ്ചിനിയർമാരുടെ സേവനം ആവശ്യമുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനിയർ തങ്ങളുടെ അറിവുകൾ നിരന്തരം പുതുക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം പിന്തള്ളപ്പെട്ടുപോകും എന്നതും വസ്തുത ആണ്.

നിങ്ങൾ കാനഡയിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്ന ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ ആണോ? എങ്കിൽ അതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ. കൂടുതൽ വിവരങ്ങൾക്കും മികച്ച കൺസൽട്ടൻസി സേവനങ്ങൾക്കും കാനപ്രൂവുമായി ബന്ധപ്പെടൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now