ധാരാളം തൊഴിലവസരങ്ങളും മികച്ച ജീവിതനിലവാരവുമുള്ള രാജ്യമാണ് കാനഡ. സാധാരണക്കാര്‍ക്ക് ഇവിടേയ്ക്ക് കുടിയേറുവാന്‍ സാധിക്കുകയില്ല എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ മികച്ച ഒരു ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റിന്റെ സഹായത്തോടെ മതിയായ യോഗ്യതയുണ്ടെങ്കില്‍ നിങ്ങള്‍ക്കും കാനഡയിലേക്ക് കുടിയേറുവാന്‍ സാധിക്കും.
കാനഡയില്‍ അക്കൗണ്ടന്‍റുമാര്‍ക്ക് വളരെയധികം ഡിമാന്‍റ് ഉണ്ട്. അതിനാല്‍ ഇവിടെ മികച്ച ഒരു ജോലി നേടുന്നത് അക്കൗണ്ടന്‍റുമാര്‍ക്ക് താരതമ്യേന എളുപ്പമായിരിക്കും.
വിവിധ വ്യവസായങ്ങളും വളരുന്ന ഒരു സമ്പദ്വ്യവസ്ഥയുമുള്ള കാനഡയില്‍ അക്കൗണ്ടന്‍റുമാര്‍ക്ക് അനവധി അവസരങ്ങളാണ് ഉള്ളത്. കാനഡയിലെ അക്കൗണ്ടിങ് ജോലികളില്‍ ഭൂരിഭാഗവും ഇവിടത്തെ വന്‍നഗരങ്ങളായ ടോറന്‍റോ, മോന്‍റ്രിയല്‍, വാന്‍കൂവര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.
കാനഡയില്‍ അക്കൗണ്ടന്‍റുമാര്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ള ചില പ്രോവിന്‍സുകള്‍ നോവാ സ്കോഷ്യ, ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ, ന്യൂ ബ്രണ്‍സ്വിക്ക് എന്നിവയാണ്. ഇവ കൂടാതെ കാനഡയില്‍ എല്ലായിടത്തും അക്കൗണ്ടന്‍റുമാര്‍ക്ക് അവസരങ്ങളുണ്ട്.
കാനഡയില്‍ അക്കൗണ്ടിങ് രംഗത്ത് ജോലി കിട്ടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍
ജീവിതത്തില്‍ മറ്റെന്തിലുമെന്നതുപോലെ വേണ്ടത്ര തയ്യാറെടുപ്പുകളോടെ കാനഡയില്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതു ലഭിക്കുവാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ എന്തെല്ലാം തയ്യാറെടുപ്പുകളാണ് അപേക്ഷകര്‍ നടത്തേണ്ടത്? ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം കാനഡയിലെ പല അക്കൗണ്ടിങ് ജോലികളും റെഗുലേറ്റഡ് ആണ് എന്നതാണ്.
അതായത്, നിങ്ങളുടെ യോഗ്യതകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഈ ജോലികള്‍ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ.
ഉദാഹരണത്തിന് ഒന്‍റാരിയോയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്സ് ഓഫ് ഒന്‍റാരിയോയുടെയോ പബ്ലിക് അക്കൗണ്ടന്റ്സ് കൗൺസിൽ ഫോര്‍ ദ പ്രോവിന്‍സ് ഓഫ് ഒന്‍റാരിയോയുടെയോ അംഗീകാരം നേടേണ്ടതുണ്ട്.
കൂടാതെ, അക്കൗണ്ടിങ് ജോലികള്‍ക്ക് അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ത്തന്നെ ഇന്‍റര്‍വ്യൂവിനായി നല്ലവണ്ണം തയ്യാറെടുക്കേണ്ടതുണ്ട്.
കാനഡയില്‍ അക്കൗണ്ടന്‍റുമാരുടെ വരുമാനം
ന്യൂവോയുടെ 2020ലെ കണക്കുപ്രകാരം കാനഡയില്‍ ഒരു അക്കൗണ്ടന്‍റിന് ലഭിക്കുന്ന ശരാശരി വര്‍ഷികവരുമാനം ഏകദേശം $57,500 ആണ്. തുടക്കക്കാരുടെ വാര്‍ഷികശമ്പളം കുറഞ്ഞത് $34,013 ആണെങ്കില്‍ തൊഴില്‍പരിചയമുള്ളവര്‍ക്ക് പ്രതിവര്‍ഷം $87,500 വരെ ലഭിക്കും.
അക്കൗണ്ടന്‍റുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മാര്‍ഗങ്ങള്‍
അക്കൗണ്ടന്‍റുമാര്‍ക്ക് കാനഡയിലേക്ക് വേഗത്തില്‍ കുടിയേറുവാന്‍ അവസരം നല്‍കുന്ന കുടിയേറ്റമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും അല്പം തൊഴില്‍പരിചയവും, മികച്ച ഭാഷാചാതുരിയും(ഇംഗ്ലിഷ്/ഫ്രെഞ്ച്), ഉയര്ന്ന വിദ്യാഭ്യാസയോഗ്യതയുമുള്ള ചെറുപ്പക്കാരായ അക്കൗണ്ടന്‍റുമാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ ഈ മാര്‍ഗങ്ങള്‍ കൂടുതല്‍ അവസരം നല്‍കുന്നു.
ഈ കുടിയേറ്റമാര്‍ഗങ്ങളില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് എക്സ്പ്രസ് എന്‍ട്രി ആണ്. എക്സ്പ്രസ് എന്‍ട്രി വഴി വിജയകരമായി അപേക്ഷിക്കുന്നവര്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാനഡയിലേക്ക് കുടിയേറുവാനും ജോലി കണ്ടെത്തുവാനും സാധിക്കും.
എക്സ്പ്രസ് എന്‍ട്രിക്കു കീഴില്‍ത്തന്നെ ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴിലാണ് അക്കൗണ്ടന്‍റുമാര്‍ അടക്കമുള്ള വിദഗ്ധതൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ അവസരം. ഇതിനായി അപേക്ഷകര്‍ ആദ്യം ചെയ്യേണ്ടത് ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ തയ്യാറാക്കുകയാണ്.
വിവിധ യോഗ്യതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ലഭിക്കുന്ന കോംപ്രഹേന്‍സീവ് റാങ്കിങ് സിസ്റ്റം സ്കോറിനെ ആശ്രയിച്ചായിരിക്കും അവരുടെ റാങ്ക് നിശ്ചയിക്കുക. ഉയര്ന്ന റാങ്ക് ഉള്ളവര്‍ക്ക് എക്പ്രസ് എന്‍ട്രി ഡ്രോയില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ ക്ഷണം ലഭിക്കും.
പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളാണ് മറ്റൊരു പ്രധാനമാര്‍ഗം. എക്സ്പ്രസ് എന്‍ട്രി വഴി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍, കുറഞ്ഞ സി ആര്‍ എസ് സ്കോര്‍ ഉള്ളവര്‍ എല്ലാം പിഎന്‍പി വഴി അപേക്ഷിക്കാം.
കാനഡയിലെ പ്രോവിന്‍സുകളും ടെറിട്ടറികള്‍ക്കും രാജ്യത്തു സ്ഥിരതാമസത്തിനായി അപേക്ഷകരെ നോമിനേറ്റ് ചെയ്യാന്‍ അവസരം നല്‍കുന്നവയാണ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍.
പ്രോവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ക്ക് 600 സി ആര്‍ എസ് സ്കോര്‍ പോയന്‍റുകള്‍ അധികമായി ലഭിക്കും. പല പ്രോവിന്‍സുകളും അക്കൌണ്ടന്‍റുമാരെ ഇത്തരത്തില്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പി എന്‍ പി വഴി കാനഡയില്‍ സ്ഥിരതാമസത്തിന് അര്‍ഹത നേടുന്നവര്‍ കുറഞ്ഞത് രണ്ടുവര്‍ഷം അതേ പ്രോവിന്‍സില്‍ ജീവിക്കേണ്ടതുണ്ട്.
നിങ്ങള്‍ ഒരു അക്കൌണ്ടന്‍റ് ആണോ? കാനഡയിലേക്ക് കുടിയേറുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ള കുടിയേറ്റമാര്‍ഗങ്ങളെപ്പറ്റി കൂടുതലറിയുവാന്‍ കാനപ്രൂവുമായി ബന്ധപ്പെടൂ, ഉടന്‍ തന്നെ.
കൂടുതൽ വിവരങ്ങൾക്ക്:
വാട്സ്ആപ്പ്: bit.ly/immig_pr
ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ: helpdesk@canapprove.ae