കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാനഡയിലെ ഐ ടി രംഗം ഒരു വന്‍കുതിപ്പിന്റെ പാതയിലാണ്. കൊറോണവൈറസ് വ്യാപനം മൂലമുള്ള പരിമിതികള്‍ക്കിടയിലും കാനഡയിലെ ഐടി കമ്പനികള്‍ വലിയ തോതില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
കാനഡയില്‍ ഐ ടി തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ സ്ഥിരവും താല്‍ക്കാലികവുമായ അനവധി കുടിയേറ്റമാര്‍ഗങ്ങള്‍ ഈ രാജ്യം ഒരുക്കിയിട്ടുണ്ട്. വിദഗ്ധതൊഴിലാളികള്‍ക്ക് പൊതുവായുള്ള കുടിയേറ്റ മാര്‍ഗങ്ങളും ഐ ടി തൊഴിലാളികള്‍ക്ക് പ്രത്യേകമായുമുള്ള കുടിയേറ്റമാര്‍ഗങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
അവയില്‍ പ്രധാനപ്പെട്ടവയാണ്:
എക്സ്പ്രസ് എന്‍ട്രി
എക്സ്പ്രസ് എന്‍ട്രി വഴി കാനഡാകുടിയേറ്റത്തിന് അനുമതി ലഭിക്കുന്നതില്‍ ഒരു വലിയ ഭൂരിപക്ഷവും ഐ ടി തൊഴിലാളികളാണ്. വളരെ വേഗത്തില്‍ കുടിയേറ്റനടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നതാണ് എക്സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും വലിയ ഗുണം. എക്സ്പ്രസ് എന്‍ട്രിക്കു കീഴില്‍ത്തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്.
നിങ്ങള്‍ ഇതിനുമുമ്പ് ഒരിക്കലും കാനഡയില്‍ പോയിട്ടില്ലാത്ത ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് എക്സ്പ്രസ് എന്‍ട്രിക്കു കീഴിലുള്ള ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(FSWP) ആണ്. കുടിയേറ്റത്തിനായി അപേക്ഷിക്കാന്‍ എക്സ്പ്രസ് എന്‍ട്രി വഴി കാനഡ ഗവണ്‍മെന്റില്‍ നിന്നും അനുമതി ലഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും FSWP വഴി അപേക്ഷിക്കുന്നവരാണ്. കുടിയേറ്റത്തിനായുള്ള അടിസ്ഥാനയോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടാകുകയും യോഗ്യതാ ടെസ്റ്റില്‍ കുറഞ്ഞത് 67 പോയിന്റുകള്‍ നേടുകയും വേണം എന്നുമാത്രം. യോഗ്യത നിര്‍ണയിക്കുന്നതിനായി നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഭാഷാപ്രാവീണ്യം, തൊഴില്‍പരിചയം എന്നീ ഘടകങ്ങളാണ് പരിഗണിക്കുക.
പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം
കാനഡയില്‍ മുമ്പ് പോയിട്ടില്ലാത്തവര്‍ക്ക് ഉചിതമായ മറ്റൊരു കുടിയേറ്റമാര്‍ഗമാണ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം. കാനഡയുടെ പ്രവിശ്യകള്‍ക്ക് തങ്ങളുടെ തൊഴില്‍വിപണിക്ക് അനുയോജ്യമായ വൈദഗ്ദ്ധ്യവും മറ്റു യോഗ്യതകളും ഉള്ളവരെ കാനഡയില്‍ സ്ഥിരതാമസത്തിനായി ശുപാര്‍ശ ചെയ്യുവാന്‍ സാധിക്കും. പല പ്രവിശ്യകളും ഐ ടി തൊഴിലാളികളുടെ കുടിയേറ്റത്തിനു വളരെ പ്രാധാന്യം നല്‍കുന്നതിനാല്‍ പൊതുവായ കുടിയേറ്റമാര്‍ഗങ്ങള്‍ക്ക് പുറമെ ഐ ടി തൊഴിലാളികള്‍ക്കു പ്രത്യേകമായുള്ള കുടിയേറ്റ മാര്‍ഗങ്ങളും ഒരുക്കിയിട്ടുണ്ട്. അത്തരത്തിലുള്ള പ്രധാനപ്പെട്ട രണ്ടു പ്രവിശ്യകളാണ് ബ്രിട്ടീഷ് കൊളംബിയയും ഒന്‍റാറിയോയും.
ബ്രിട്ടീഷ് കൊളംബിയ ഏതാണ്ട് എല്ലാ ആഴ്ചയും ടെക് പൈലറ്റ് ഡ്രോകള്‍ നടത്താറുണ്ട്. ഇവയിലൂടെ പ്രവിശ്യയുടെ ശുപാര്‍ശക്കായി അപേക്ഷിക്കുന്നതിനു ക്ഷണം ലഭിക്കാന്‍ 29 തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളിലൊന്നിലേക്ക് പ്രവിശ്യയിലെ തൊഴില്‍ദായകനില്‍ നിന്നുള്ള ഒരു അംഗീകൃത തൊഴില്‍ വാഗ്ദാനം ആവശ്യമാണ്.
ഒന്‍റാറിയോ ടെക് പൈലറ്റ് പദ്ധതിക്കുകീഴില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് സാങ്കേതികവിദ്യാതൊഴിലുകളില്‍ ഒന്നില്‍ തൊഴില്‍പരിചയമുള്ളവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ അവസരം ലഭിക്കും. അപേക്ഷര്‍ക്ക് എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
ഐ ടി ജോലിക്കാര്‍ക്ക് അനുയോജ്യമായ കനേഡിയന്‍ നഗരങ്ങള്‍
കാനഡയിലെ ചില നഗരങ്ങള്‍ ഐ ടി ജോലിക്കാര്‍ക്ക് കൂടുതല്‍ മികച്ച തൊഴിലവസരങ്ങളും അതുവഴി തൊഴില്‍രംഗത്ത് വളരുവാനുള്ള സാഹചര്യങ്ങളും ഉറപ്പു നല്‍കുന്നു. അവയില്‍ ചിലത്:
- വാന്‍കൂവര്‍
- ഒട്ടാവ
- മോന്‍ട്രിയല്‍
- ടൊറന്‍റോ
- വാട്ടര്‍ലൂ
2020-ല്‍ കാനഡയില്‍ ഏറ്റവുമധികം ഡിമാന്‍റുള്ള ഐ ടി ജോലികള്‍
- ഡെവലപ്പര്‍/പ്രോഗ്രാമര്‍
- ഐ ടി പ്രൊജക്റ്റ് മാനേജര്‍
- ക്വാളിറ്റി അഷുറന്‍സ് അനലിസ്റ്റ്
- ഡാറ്റ അനലിസ്റ്റ്
- ഐ ടി ബിസിനസ് അനലിസ്റ്റ്
- സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍
- നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റര്‍
നിങ്ങള്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ഐ ടി തൊഴിലാളിയാണോ? എങ്കില്‍ കാനഡാകുടിയേറ്റത്തെ പറ്റി കൂടുതലറിയാനും നിങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കുവാനും കാനപ്പ്രൂവുമായി ബന്ധപ്പെടൂ.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ് : http://bit.ly/PR-VISA
ഫോൺ : +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ :
en*****@ca********.com